സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു
Wednesday, July 5, 2017 5:39 AM IST
ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി സി​ദ്ധ​രാ​മ​യ്യ​യ്ക്കു വേ​ണ്ടി ചാ​മു​ണ്ഡേ​ശ്വ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​ദ്ധ​രാ​മ​യ്യ ചാ​മു​ണ്ഡേ​ശ്വ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ചാ​മു​ണ്ഡേ​ശ്വ​രി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന യ​തീ​ന്ദ്ര പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​ദ്ധ​രാ​മ​യ്യ മ​ത്സ​രി​ച്ച വ​രു​ണ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ യ​തീ​ന്ദ്ര ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഏ​റെ​ക്കാ​ല​മാ​യി വ​രു​ണ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സി​ദ്ധ​രാ​മ​യ്യ​യെ സ​ഹാ​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു യ​തീ​ന്ദ്ര. മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.