ആ​ന​ശ​ല്യം: കു​ട​കി​ൽ സൗ​രോ​ർ​ജ വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്നു
Friday, July 7, 2017 5:15 AM IST
മൈ​സൂ​രു: ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട​കി​ലെ വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു.
ഇ​തി​നാ​യി സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യ​താ​യി കു​ട​ക് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി എം.​ആ​ർ. സീ​താ​റാം അ​റി​യി​ച്ചു. അ​ഞ്ചു മു​ത​ൽ ഏ​ഴു കി​ലോ​വാ​ട്ട് വ​രെ വൈ​ദ്യു​തി​യാ​യി​രി​ക്കും വേ​ലി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ക.

വി​രാ​ജ്പേ​ട്ട​യി​ൽ നാ​ട്ടു​കാ​ർ സ്ഥാ​പി​ച്ച വൈ​ദ്യു​ത വേ​ലി​യി​ൽ​നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് നാ​ല് ആ​ന​ക​ൾ ച​രി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. വൈ​ദ്യു​ത വേ​ലി പോ​ലെ അ​പ​ക​ട​ക​ര​മാ​കി​ല്ല സൗ​രോ​ർ​ജ വേ​ലി​യെ​ന്നും മൃ​ഗ​ങ്ങ​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​നും സാ​ധി​ക്കും.

വി​രാ​ജ്പേ​ട്ട​യി​ൽ കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന പ​ക്ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി എം.​ആ​ർ. സീ​താ​റാം അ​റി​യി​ച്ചു.