ജർമനിയിൽ കൃപാഭിഷേക ധ്യാനം
Saturday, August 12, 2017 8:29 AM IST
ഓബർഹൗസൻ: ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ പ്രശസ്ത വചന പ്രഘോഷകനും കുമളി, അണക്കര മരിയൻ റിട്രീറ്റ് സെന്‍റർ സ്ഥാപകനും ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 18 ന്(തിങ്കൾ) കെന്പൽബാഹ്, എർസിംഗനിലെ ക്രിസ്തുരാജ ദേവാലയത്തിൽ(CHRIST KOENIG KIRCHE ERSINGEN,Kirchstrasse 4, 75236 Kaempfelbach) രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് പരിപാടികൾ.

20 ന് (ബുധൻ) റീഡ, വീഡൻബ്രുക്ക് സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ (ST. JOHANN BAPTIST KIRCHE, Nonnenstrasse 96, 33378 Rheda – Wiedenbreuck) രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയും 21 ന് (വ്യാഴം) ഓബർഹൗസൻ തിരുഹൃദയ ദേവാലയത്തിൽ(HERZ - JESUS - KIRCHE, Christoph - Schlingensief - Strasse 10,46045 Oberhausen) രാവിലെ 10 മുതൽ വൈകുന്നേരം 18.30 വരെയുമാണ് ധ്യാനം നടത്തുന്നത്.

ജർമൻ ഭാഷയിലുള്ള ധ്യാനപരിപാടികളിൽ സംഗീത സ്തുതികളും
ദൈവവചനാധിഷ്ടിത പ്രഭാഷണങ്ങളും രോഗശാന്തി പ്രാർഥനകളും
ദിവ്യബലിയും കുന്പസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
എല്ലാ സ്ഥലങ്ങളിലും ഉച്ചഭക്ഷണം ലഭ്യമാണ്.

താത്ര്യമുള്ളവർ സെപ്റ്റംബർ 12 ന് മുന്പായി Marian Retreat Center, Catholic Grace Anointing Ministry International എന്ന വിലാസത്തിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിലാസം: Anmeldung: anmeldung@marianretreatcentre.de
Infos: info@marianretreatcentre.de
Tel.: 06431 5840490 Fax: 06431 5840491
Mobil: 0157 731 564 18

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ