ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാഡമി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Wednesday, August 16, 2017 5:49 AM IST
നോട്ടിംഗ്ഹാം: ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നോട്ടിംഗ്ഹാം സൽവർ ഡെയിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മാനേജർ ജോസഫ് മുള്ളൻകുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസി.മാനേജർ അൻസാർ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്മെന്‍റ് മാനേജർ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്നിക്കൽ ഡയറക്ടേഴ്സ് രാജു ജോർജ് കുറവിലങ്ങാട്, ജിജോ ദാനിയേൽ മൂവാറ്റുപുഴ എന്നിവർ സന്നിഹിതരായിരുന്നു.