പൂ​ജാ അ​വ​ധി: കേ​ര​ള ആ​ർ​ടി​സി ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് ത​കൃ​തി
ബം​ഗ​ളൂ​രു: പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​ർ​ടി​സി നാ​ട്ടി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. 27 മു​ത​ൽ 30 വ​രെ​യാ​ണ് പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ​തി​വ് ബ​സു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​വ​രെ 28 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ണ് കേ​ര​ള ആ​ർ​ടി​സി പ്ര​ഖ്യാ​പി​ച്ച​ത്. കോ​ഴി​ക്കോ​ട്ടേ​ക്ക് ആ​റും ക​ണ്ണൂ​രി​ലേ​ക്ക് മൂ​ന്നും എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ര​ണ്ടു വീ​ത​വും കോ​ട്ട​യം, ത​ല​ശേ​രി, ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ സ്പെ​ഷ​ൽ ബ​സു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. തി​ര​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ത്ത​വ​ണ അ​വ​ധി തു​ട​ങ്ങു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യാ​യ​തി​നാ​ലും ഗാ​ന്ധി​ജ​യ​ന്തി ഉ​ൾ​പ്പെ​ടെ നാ​ലു ദി​വ​സം അ​ടു​പ്പി​ച്ച് അ​വ​ധി ല​ഭി​ക്കു​മെ​ന്ന​തി​നാ​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ​ടി​സി​യും കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ബ​സു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. നി​ല​വി​ൽ ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ വാ​രാ​ന്ത്യ സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ​തി​വ് ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും ടി​ക്ക​റ്റ് കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

യാ​ത്രാ​ത്തി​ര​ക്ക് മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ൾ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​താ​യും പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള, ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക​ൾ കൂ​ടു​ത​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്.