ച​രി​ത്രം കു​റി​യ്ക്കാ​ൻ പാ​രീ​സ് മ​ല​യാ​ളി ടി​വി അ​വ​താ​ര​ക നി​ത്യ പാ​ലി​യേ​ക്ക​ര ഇ​ന്ത്യ​യി​ലേ​ക്ക്
Wednesday, September 20, 2017 10:25 AM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ലെ പ്ര​ശ​സ്ത ടി​വി ചാ​ന​ൽ ' TV5 MONDE'​യു​ടെ വാ​ർ​ത്താ അ​വ​താ​ര​ക​യും മ​ല​യാ​ളി​യു​മാ​യ നി​ത്യ പാ​ലി​യേ​ക്ക​ര പു​തി​യൊ​രു ദൗ​ത്യ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക്. ഒ​രു ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട 23 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും ചാ​ന​ലി​ന്‍റെ അ​വ​താ​ര​ക​ർ തു​ട​ർ​ച്ച​യാ​യി 25 മ​ണി​ക്കൂ​ർ ത​ത്സ​മ​യ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ നി​ത്യ​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മും​ബൈ, സി​യൂ​ൾ, ലാ​ഹോ​ർ, ബെ​യ്റൂ​ട്ട് തു​ട​ങ്ങി വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം സാ​ധ്യ​മാ​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 22 ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 11.30 നും ​ഫ്ര​ഞ്ച് സ​മ​യം രാ​വി​ലെ എ​ട്ടു​നു​മാ​ണ് നി​ത്യ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.​മും​ബൈ​യി​ൽ നി​ന്നു​ള്ള ലൈ​വ് പ്രോ​ഗാ​മി​ൽ എ​ത്തു​ന്നു​ന്ന​ത് നി​ത്യ പാ​ലി​യേ​ക്ക​ര​യാ​ണ്.

ഫ്രാ​ൻ​സി​ലും അ​മേ​രി​ക്ക​യി​ലു​മാ​യാ​ണ് നി​ത്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് വി​വി​ധ പ​ര​സ്യ​ങ്ങ​ളി​ൽ മോ​ഡ​ൽ വേ​ഷം ല​ഭി​ച്ച​തോ​ടെ പാ​രീ​സു​കാ​രു​ടെ പ്ര​യ​പ്പെ​ട്ട​വ​ളാ​യി. ഫ്രാ​ൻ​സി​ലെ വി​വി​ധ ചാ​ന​ലു​ക​ളി​ൽ വാ​ർ​ത്താ അ​വ​താ​ര​ക​യാ​യി പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് TV5 MONDE ചാ​ന​ലി​ൽ എ​ത്തി​യ​ത്. തൃ​ശൂ​രി​ൽ നി​ന്നും എ​ഴു​പ​തു​ക​ളി​ൽ ഫ്രാ​ൻ​സി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ് നി​ത്യ​യു​ടെ കു​ടും​ബം, പാ​രീ​സി​ലെ യു​നെ​സ്കോ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന പാ​ലി​യേ​ക്ക​ര ലാ​സ​ർ, സ്റ്റെ​ല്ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ നി​ത്യ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ