മു​ൻ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഷ്രൊ​യ്ഡ​ർ​ക്ക് കൊ​റി​യ​ൻ കാ​മു​കി
Thursday, September 21, 2017 9:31 AM IST
ബ​ർ​ലി​ൻ: മു​ൻ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഗേ​ഹാ​ർ​ഡ് ഷ്രൊ​യ്ഡ​ർ​ക്ക് കൊ​റി​യ​ൻ കാ​മു​കി. എ​സ്പി​ഡി നേ​താ​വും എ​ഴു​പ​ത്തി​മൂ​ന്നു​കാ​ര​നു​മാ​യ ഷൊ​യ്ഡ​റു​ടെ പു​തി​യ കാ​മു​കി കൊ​റി​യ​ക്കാ​രി​യും നാ​ൽ​പ്പ​ത്തി​യെ​ട്ടു​കാ​രി​യു​മാ​യ സോ​യോ​ണ്‍ കിം ​ആ​ണ്.

നി​ല​വി​ലെ ഭാ​ര്യ ഡോ​റീ​സ് കോ​പ്ഫു​മാ​യി പി​രി​യു​വാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഷ്രൊ​യ്ഡ​ർ പു​തി​യ കാ​മു​കി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. 54 കാ​രി​യാ​യ ഡോ​റീ​സ് ഷൊ​യ്ഡ​റു​ടെ നാ​ലാ​മ​ത്തെ ഭാ​ര്യ​യാ​ണ്. 1997 ലാ​ണ് ഇ​വ​ർ വി​വാ​ഹി​ത​രാ​യ​ത്. 1998 ഒ​ക്ടോ​ബ​ർ മു​ത​ൽ 2005 ന​വം​ബ​ർ വ​രെ​യാ​ണ് ഷ്രൊ​യ്ഡ​ർ ചാ​ൻ​സ​ല​റാ​യി​രു​ന്ന​ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ന്‍റെ ഉ​റ്റ​സു​ഹൃ​ത്താ​യ ഷ്രൊ​യ്ഡ​ർ റ​ഷ്യ​ൻ എ​ണ്ണ​ക്ക​ന്പ​നി മോ​ധാ​വി​യാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ