ഫ്രാങ്ക്ഫർട്ടിൽ അൽഫോൻസാമ്മയുടെ തിരുനാളും സെമിനാറും എട്ടിന്
Saturday, October 7, 2017 8:08 AM IST
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ സമൂഹത്തിന്‍റെ ആഭിമുഖ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ എട്ടിന് (ഞായർ) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫർട്ട് റ്യോഡൽഹൈമിലെ വിശുദ്ധ അന്തോണിയൂസിന്‍റെ ദേവാലയത്തിലാണ് തിരുക്കർമങ്ങൾ.

ആഘോഷമായ ദിവ്യബലിക്ക് ഫാ. വിൽസൻ പാറേക്കാട്ട് (ഷ്വോണ്‍സ്റ്റാഡ്റ്റ്) മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ദേവാലയ ഹാളിൽ സൗഹൃദസമ്മേളനവും സമൂഹവിരുന്നും ഉണ്ടായിരിക്കും. ഫ്രാങ്ക്ഫർട്ടിലും പരിസരങ്ങളിമുള്ള സിസ്റ്റേഴ്സാണ് ഈ വർഷത്തെ തിരുനാളിന് നേതൃത്വം നൽകുന്നത്.

ആഘോഷത്തിന്‍റെ ഭാഗമായി സമർപ്പിതർക്കുവേണ്ടി രാവിലെ ഒന്പതു മുതൽ ഏകദിന സെമിനാറും നടത്തുന്നുണ്ട്. സെമിനാറിലേയ്ക്ക് എല്ലാ സമർപ്പിതരേയും വികാരി ഫാ.തോമസ് ഈഴോർമറ്റം സിഎംഎഫ് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. തോമസ് ഈഴോർമറ്റം : 069 61000920, 0157 86559296.

Address: St. Antonius Kirche, Alexanderstrasse 25
60489 Frankfurt - Reodelheim.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ