യൂറോപ്യൻ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ രാജിവച്ചു
Saturday, October 7, 2017 8:09 AM IST
ബ്രസൽസ്: പാർലമെന്‍ററി അസംബ്ലി ഓഫ് ദ കൗണ്‍സിൽ ഓഫ് യൂറോപ്പിന്‍റെ (പേസ്) പ്രസിഡന്‍റ് പെഡ്രോ അഗ്രമുന്‍റ് രാജിവച്ചു. റഷ്യൻ എംപിമാരെയും കൂട്ടി സിറിയ സന്ദർശിച്ചു എന്ന ആരോപണത്തെത്തുടർന്നാണിത്.

വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എംപിമാർ ഉൾപ്പെട്ട സമിതിയാണ് പേസ്. ഇവരിൽ പലരും അഗ്രമുന്‍റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അസർബൈജാന് ചില അംഗങ്ങൾ അവിഹിതമായ സഹായങ്ങൾ ചെയ്തു കൊടുത്തെന്ന ആരോപണവും നിലനിൽക്കുന്നു.

സ്പെയ്ൻകാരനായ അഗ്രമുന്‍റ് റഷ്യൻ എംപിമാരെയും കൂട്ടി സിറിയയിൽ പോയി പ്രസിഡന്‍റ് ബാഷർ അൽ അസദുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ