ഡബ്ലിൻ സീറോ മലബാർ സഭ ധ്യാനം 2017 ഒക്ടോബർ 28, 29,30 തിയതികളിൽ
Thursday, October 12, 2017 4:41 AM IST
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ Carmel Spiritual Renewal Retreat 2017(കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീൻ ധ്യാനവും 2017 ഒക്ടോബർ 28, 29,30,(ശനി, ഞായർ, തിങ്കൾ) തിയതികളിൽ നടത്തപ്പെടുന്നു. ബ്ലാഞ്ചാർഡ്സ് ടൗണ്‍ (Blanchardstown, Clonee) പിബ്ബിൾസ് ടൗണ്‍ കമ്യൂണിറ്റി സെന്‍ററിൽ രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഡാനിയേൽ പൂവണ്ണത്തിൽ അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്‍റെ ഉത്ഘാടനം ബിഷപ്പ് ഫ്രാൻസിസ് ഡഫി (Diocese of Ardagh & Clonmacnois) ശനിയാഴ്ച്ച രാവിലെ പത്തിനു തിരിതെളിച്ച് നിർവഹിക്കുന്നതാണ്.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരേയുള്ളവർക്കാണ് ധ്യാനത്തോടൊ പ്പം ക്രിസ്റ്റീൻ ധ്യാനം നടത്തപെടുന്നത്. കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാർത്ഥനയാക്കി ,പ്രാർത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാ സ്ത്രോത്രങ്ങളോടെ നമ്മുടെ യാചനകൾ ദൈവ സന്നിധിയിൽ അർപ്പിക്കുവാനും വിശ്വാസികൾ ഏവരെയും ബ്ലാഞ്ചാർഡ്സ്ടൗണ്‍ പിബ്ബിൾസ് ടൌണ്‍ കമ്മ്യൂണിറ്റി സെന്‍ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോഡിനേറ്റർ മോണ്‍സിഞ്ഞോർ ഫാ.ആന്‍റണി പെരുമായൻ, ഡബ്ലിൻ ചാപ്ലൈയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ website, www.syromalabr.ie  online registration ഒക്ടോബർ 25 ന് മുൻപ് ചെയ്യേണ്ടതാണ്.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ