ഡബ്ല്യുഎംഎഫ് ഓണ്‍ലൈൻ കോണ്ടസ്റ്റ്
Saturday, October 14, 2017 9:11 AM IST
വിയന്ന: വേൾഡ് മലയാളി ഫെഡറേഷൻ നവംബർ രണ്ട്, മൂന്ന് തീയതികളിൽ ഓസ്ട്രയയിലെ വിയന്നയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ കണ്‍വൻഷനോട് അനുബന്ധിച്ച് ഓണ്‍ലൈൻ കോണ്ടസ്റ്റ് നടത്തുന്നു. "എന്‍റെ നാട്, എന്‍റെ മലയാളം’ എന്ന വിഷയത്തിലാണ് മത്സരം.

മലയാള ഭാഷയിലുള്ള അറിവും ആഭിമുഖ്യവും വർധിപ്പിക്കുകയും അത് പങ്കുവയ്ക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യുഎംഎഫ് മത്സരം സംഘടിപ്പിക്കുന്നത്. ഡബ്ല്യുഎംഎഫിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് അനുയോജ്യമായ അടിക്കുറിപ്പ് എഴുതുക എന്നതാണ് മത്സരരീതി. ലോകത്തിന്‍റെ ഏതുഭാഗത്ത് നിന്നും മത്സരത്തിൽ പങ്കെടുക്കാം. മലരേ വിജയികൾക്ക് സമ്മാനം നേരിട്ടോ അയച്ചോ കൊടുക്കും.

മത്സരത്തിന്‍റെ നിബന്ധനകളും മറ്റു വിവരങ്ങളും ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. https://www.facebook.com/worldmalayalaeefederation/ മത്സരത്തിന്‍റെ മെഗാ ഫൈനലിൽ വിജയിക്കുന്ന വ്യക്തിയെ നവംബർ മൂന്നിന് ഗ്ലോബൽ കണ്‍വൻഷനോട് അനുബന്ധിച്ച് വിയന്നയിൽ നടക്കുന്ന തൈക്കുടം ബ്രിഡ്ജിന്‍റെ ലൈവ് മ്യൂസിക് ഷോ വേദിയിൽ പ്രഖ്യാപിക്കും.

റിപ്പോർട്ട്: ജോബി ആന്‍റണി