യു​കെ​കെ​സി​എ ബാ​ഡ്മി​ന്‍റ​ണ്‍ ന​വം​ബ​ർ നാ​ലി​ന്; വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​ര​വും
Tuesday, October 17, 2017 9:28 AM IST
ബ​ർ​മിം​ഗ്ഹാം: യു​കെ​കെ​സി​എ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​ര​വും ഉ​ൾ​പ്പെ​ടു​ത്തി. തു​ട​ക്കം എ​ന്ന നി​ല​യി​ൽ യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ല വ​നി​താ ഡ​ബി​ൾ​സ് മ​ത്സ​രം. യൂ​ണി​റ്റ് അ​തി​രു​ക​ൾ ഇ​ല്ലാ​തെ ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ത്തി​നു വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ ര​ണ്ടു വ​നി​ത​ക​ൾ ചേ​ർ​ന്ന് ഒ​രു ടീ​മാ​യി മ​ത്സ​രി​ക്കാ​വു​ന്ന​താ​ണ്.

പു​രു​ഷ ഡ​ബി​ൾ​സ്, മി​ക്സ്ഡ് ഡ​ബി​ൾ​സ്, ജൂ​നി​യേ​ഴ്സ് എ​ന്നി​വ യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​കും മ​ത്സ​രം. സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡി​ലെ ട്രെ​ൻ​സ്റാം ഹൈ​സ്കൂ​ളി​ൽ രാ​വി​ലെ 9.30ന് ​ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​രം ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ർ 29നു ​മു​ൻ​പ് ടീ​മു​ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ഫ്രീ ​മെ​ൻ​സ് ഡ​ബി​ൾ​സ് 20 പൗ​ണ്ട്, മി​ക്സ​ഡ് ഡ​ബി​ൾ​സ്, വ​നി​താ ഡ​ബി​ൾ​സ് 10 പൗ​ണ്ട്, ജൂ​നി​യേ​ഴ്സ്(12 വ​യ​സ് മു​ത​ൽ 15 വ​രെ)- അ​ഞ്ച് പൗ​ണ്ട്.

പ്ര​സി​ഡ​ന്‍റ് ബി​ജു മ​ട​ക്ക​ക്കു​റി, സെ​ക്ര​ട്ട​റി ജോ​സി നെ​ടും​തു​രു​ത്തി​പു​ത്ത​ൻ​പു​ര, ട്ര​ഷ​റ​ർ ബാ​ബു തോ​ട്ടം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വാ​വ​ച്ചി​റ, ജോ. ​സെ​ക്ര​ട്ട​റി സ​ഖ​റി​യ പു​ത്ത​ൻ​കു​ളം, ജോ. ​ട്ര​ഷ​റ​ർ ഫി​നി​ൽ ക​ള​ത്തി​ൻ​കോ​ട്, അ​ഡ്വൈ​സ​ർ​മാ​രാ​യ ബെ​ന്നി മാ​വേ​ലി​ൽ, റോ​യി സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് പു​ത്ത​ൻ​കു​ളം