വി​യ​ന്ന​യി​ൽ തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക് ഷോ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന തു​ട​ങ്ങി
Wednesday, October 18, 2017 10:02 AM IST
വി​യ​ന്ന: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വി​യ​ന്ന​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് മ്യൂ​സി​ക് ഷോ​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് വി​ല്പ​ന ഓ​സ്ട്രി​യ​യി​ലെ എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ​ർ രാ​ജ​ശ്രീ സ​ന്തോ​ഷി​ന് ന​ൽ​കി ഒൗ​പ​ചാ​രി​ക​മാ​യി ആ​രം​ഭി​ച്ചു.

വി​യ​ന്ന അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ബ്ലി​യു​എം​എ​ഫ് ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് പ​ഞ്ഞി​ക്കാ​ര​നും, ക​ൾ​ച്ച​റ​ൽ ഇ​ൻ ചാ​ർ​ജ് ഘോ​ഷ് അ​ഞ്ചേ​രി​ലും സം​യു​ക​ത​മാ​യി​ട്ടാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ത്. എ​യ​ർ ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​മ സേ​ഥി​യും സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

ന​വം​ബ​ർ 2, 3 തീ​യ​തി​ക​ളി​ൽ ഡ​ബ്ലി​യു​എം​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ദി​നം വൈ​കി​ട്ട് 6ന് ​തൈ​ക്കു​ടം ബ്രി​ഡ്ജ് ലൈ​വ് ആ​കും. ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ ഘോ​ഷ് അ​ഞ്ചേ​രി​ലി​നെ സ​മീ​പി​ക്കു​ക (004369911320561)

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി