മാ​ൾ​ട്ട മാ​ഫി​യ​യു​ടെ പി​ടി​യി​ലാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​ടെ മ​ക​ൻ
Wednesday, October 18, 2017 10:04 AM IST
മോ​സ്റ്റ: രാ​ജ്യം മാ​ഫി​യ​ക​ളു​ടെ കൈ​പ്പി​ടി​യി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട മാ​ൾ​ട്ടീ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഡാ​ഫ്നെ ക​രു​വാ​ന ഗ​ലീ​സി​യ​യു​ടെ മ​ക​ൻ. രാ​ജ്യ​ത്തെ മാ​ഫി​യ നേ​താ​ക്ക​ൾ​ക്കും അ​ഴി​മ​തി​ക്കാ​രാ​യ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കു​മെ​തി​രേ ശ​ക്ത​മാ​യി എ​ഴു​തി​യി​രു​ന്ന അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു ഡാ​ഫ്നെ.

നി​യ​മ​ത്തി​നും, അ​തു ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​മി​ട​യി​ൽ നി​ന്ന​താ​ണ് ത​ന്‍റെ അ​മ്മ കൊ​ല്ല​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് ഡാ​ഫ്നെ​യു​ടെ മ​ക​ൻ മാ​ത്യു ആ​രോ​പി​ക്കു​ന്നു. സ്ഫോ​ട​ന​ത്തി​ലാ​ണ് ഡാ​ഫ്നെ കൊ​ല്ല​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് മേ​ധാ​വി അ​ന്േ‍​റാ​ണി​യോ ത​ജാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ