മി​ഷ​ൻ​ലീ​ഗ് ജീ​വ​കാ​രു​ണ്യ പു​ര​സ്കാ​രം ഫി​ലി​പ് മാ​ത്യു​വി​ന്
Monday, October 23, 2017 10:00 AM IST
ബം​ഗ​ളൂ​രു: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ​സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് മി​ഷ​ൻ​ലീ​ഗ് മാ​ണ്ഡ്യ രൂ​പ​ത​യു​ടെ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ് മാ​ത്യു അ​ർ​ഹ​നാ​യി. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യി​ട്ടു​ള്ള ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഭാ​സേ​വ​ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ദ്ദേ​ഹം അ​ർ​ഹ​നാ​യ​ത്.

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും ക​ർ​ണാ​ട​ക സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മി​ഷ​ൻ​ലീ​ഗി​ന്‍റെ എ​ഴു​പ​താം വാ​ർ​ഷി​ക​ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം സമ്മാനിച്ച​ത്. ബ​ൽ​ത്ത​ങ്ങാ​ടി സെ​ന്‍റ് ലോ​റ​ൻ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​പ്ത​തി ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി ഫി​ലി​പ് മാ​ത്യു​വി​ന് പു​ര​സ്കാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ച്ചു. ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന സ​മി​തി ര​ക്ഷാ​ധി​കാ​രി​യും ഭ​ദ്രാ​വ​തി രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ മാ​ർ‌ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത്, ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, പു​ത്തൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ഗീ​വ​ർ​ഗീ​സ് മ​ക്കാ​റി​യോ​സ്, സു​പ്രീം കോ​ട​തി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി മാ​ണ്ഡ്യ രൂ​പ​ത​യു​ടെ മി​ഷ​ൻ​ലീ​ഗ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ലി​പ് മാ​ത്യു രൂ​പ​താ ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗം, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം, സാ​ന്തോം സൗ​ഹാ​ർ​ദ ക്രെ​ഡി​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ, വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​ണ്.