കേ​ര​ള​സ​മാ​ജം ഐ​എ​എ​സ് അ​ക്കാ​ദ​മി പ​രി​ശീ​ല​നം 28ന് ​തു​ട​ങ്ങും
Monday, October 23, 2017 10:01 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ല്‍ 2018ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​നം 28ന് ​ആ​രം​ഭി​ക്കും. യു​പി​എ​സ്‌​സി മാ​തൃ​ക​യി​ല്‍ ത​യാ​റാ​ക്കി​യ പ്രി​ലി​മി​ന​റി, മെ​യി​ന്‍ പ​രീ​ക്ഷ​യോ​ടെ​യാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​നാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം തു​ട​രും. അ​ടു​ത്ത വ​ര്‍​ഷ​ത്തെ പ്രി​ലി​മി​ന​റി പ​രീ​ക്ഷ ജൂ​ണ്‍ മൂ​ന്നി​നും മെ​യി​ന്‍ പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു​മാ​ണ് ന​ട​ക്കു​ന്ന​ത്.

സി​വി​ല്‍ സ​ര്‍​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​ഗ​ത്ഭ​രു​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക. അ​ക്കാ​ദ​മി​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വും ക​സ്റ്റം​സ് ആ​ന്‍​ഡ്‌ സെ​ൻ​ട്ര​ല്‍ എ​ക്സൈ​സ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ പി. ​ഗോ​പ​കു​മാ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ഹൈ​ദ​രാ​ബാ​ദ് വാ​ണി​ജ്യ​നി​കു​തി റി​ട്ട​യേ​ഡ് അ​ഡി​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍ വൈ. ​സ​ത്യ​നാ​രാ​യ​ണ, വി​ശാ​ഖ​പ​ട്ട​ണം ഡി​ഐ​സി, ഐ​എ​എ​സ് സ്റ്റ​ഡി സ​ര്‍​ക്കി​ള്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജി. ​കൃ​ഷ്ണ, ജി. ​ര​മേ​ഷ്, കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സി​വി​ല്‍ സ​ര്‍​വീ​സ​സ് പ​രി​ശീ​ല​ക​ന്‍ ശോ​ഭ​ന്‍ ജോ​ര്‍​ജ് എ​ബ്ര​ഹാം, സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍ ഡോ. ​അ​ബ്ദു​ള്‍​ഖാ​ദ​ര്‍, റി​ട്ട. ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് വ​സി​ഷ്ഠ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന പ​രി​ശീ​ല​ക​രാ​ണ്.

2011ല്‍ ​ആ​രം​ഭി​ച്ച അ​ക്കാ​ദ​മി​യി​ല്‍ നി​ന്ന് 69 പേ​ര്‍ വി​വി​ധ സ​ർ​വീ​സു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ദി​രാ​ന​ഗ​ര്‍ കൈ​ര​ളീ​നി​കേ​ത​ന്‍ കാ​മ്പ​സി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്.
പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 9620389067 എ​ന്ന ന​മ്പ​രി​ലോ [email protected] എ​ന്ന ഈ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് കേ​ര​ള​സ​മാ​ജം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍ അ​റി​യി​ച്ചു.