ഉ​ദ്യാ​ന​ങ്ങ​ളി​ൽ ഇ​നി ജിം​നേ​ഷ്യ​വും
Monday, November 6, 2017 3:21 PM IST
മൈ​സൂ​രു: ന​ഗ​ര​ത്തി​ലെ ഉ​ദ്യാ​ന​ങ്ങ​ളി​ൽ ജിം​നേ​ഷ്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. മൈ​സൂ​രു കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ൽ വി​വി​ധ ഉ​ദ്യാ​ന​ങ്ങ​ളി​ലാ​യി 30 ജി​മ്മു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന എ​ട്ട് ജിം​നേ​ഷ്യ​ങ്ങ​ൾ അ​ടു​ത്ത മാ​സ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു​കൊ​ടു​ക്കും. പ​ദ്ധ​തി​ക്ക് 1.04 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന ഉ​ദ്യാ​ന​ങ്ങ​ളാ​ണ് ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ പ്ര​ഭാ​ത​സ​വാ​രി​ക്കും സാ​യാ​ഹ്ന​സ​വാ​രി​ക്കു​മാ​യി നി​ര​വ​ധി​പ്പേ​രാ​ണ് ദി​വ​സേ​ന വി​വി​ധ ഉ​ദ്യാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഇ​വ​ർ‌​ക്ക് വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം കൂ​ടി​യൊ​രു​ക്കു​ക​യാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ ല​ക്ഷ്യം. ജി​മ്മു​ക​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ഉ​ദ്യാ​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നി​ല​വി​ൽ ജെ​പി ന​ഗ​റി​ലും ലിം​ഗ​ബു​ഡി ത​ടാ​ക​ത്തി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ട് ജിം​നേ​ഷ്യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.