മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, November 13, 2017 10:15 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു നോ​ർ​ത്ത്വെ​സ്റ്റും രാ​മ​യ്യ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൻ​റെ അ​ന്പ​ത്തി​യാ​റാം ഘ​ട്ടം ലെ​ഗേ​രി​യി​ലു​ള്ള ന​രേ​ന്ദ്ര അ​നാ​ഥാ​ല​യ​ത്തി​ൽ ന​ട​ത്തി. ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി പി. ​ബാ​ല​ച​ന്ദ്ര​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു​വി​ഭാ​ഗം, ത്വ​ക്ക്, ക​ണ്ണ്, ഗൈ​ന​ക്കോ​ള​ജി, ഇ​എ​ൻ​ടി, ഡെ​ൻ​റ​ൽ, ഓ​ർ​ത്തോ​പീ​ഡി​ക്, ബി​പി ആ​ൻ​ഡ് ഡ​യ​ബ​റ്റി​ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു ക്യാ​ന്പ്.

മു​ന്നൂ​റി​ലേ​റെ​പ്പേ​ർ ക്യാ​ന്പി​ൻ​റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി. തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് രാ​മ​യ്യ ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ​ചി​കി​ത്സ ന​ല്കും. അ​നാ​ഥാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഒ​രു​ദി​വ​സ​ത്തെ ഭ​ക്ഷ​ണ​വും സ​മാ​ജം ന​ല്കി. വൈ​ദ്യ​സ​ഹാ​യ​നി​ധി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. കു​ട്ടി, പ്ര​സി​ഡ​ൻ​റ് ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പി. ​സ​ത്യ​നാ​ഥ​ൻ ബാ​ബു, ആ​ർ. മു​ര​ളീ​ധ​ർ, ഡി. ​ര​ഘു, സു​ഗ​ത​കു​മാ​ര​ൻ നാ​യ​ർ, കെ. ​രാ​ജേ​ഷ്, കെ. ​മ​ധു, സ​ഹ​ദേ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, വി​ശ്വ​നാ​ഥ​ൻ, രാ​മ​കൃ​ഷ്ണ​ൻ, അ​ശോ​ക​ൻ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, രാ​മ​ച​ന്ദ്ര​ൻ, സി.​പി. മു​ര​ളി, സ്മി​കേ​ഷ്, വി.​കെ. വി​ജ​യ​ൻ, ഹ​രി​കൃ​ഷ്ണ​ൻ, എം.​വി. വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.