ന​ഗ​ര​ത്തി​ൽ ഇ​നി പി​ങ്ക് ടോ​യ്‌​ല​റ്റു​ക​ളും
Monday, November 20, 2017 10:30 AM IST
ബം​ഗ​ളൂ​രു: സ്ത്രീ​ക​ൾ​ക്കാ​യി പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും പി​ങ്ക് ഓ​ട്ടോ​റി​ക്ഷ​ക​ളും കൊ​ണ്ടു​വ​ന്ന​തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ പി​ങ്ക് ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ബി​ബി​എം​പി ഒ​രു​ങ്ങു​ന്നു. ഡ​ൽ​ഹി മാ​തൃ​ക​യി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി പി​ങ്ക് ടോ​യ്‌​ല​റ്റു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് മേ​യ​ർ ആ​ർ. സ​മ്പ​ത്ത് രാ​ജ് അ​റി​യി​ച്ചു. ഇ​തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​ദ്ധ​തി എ​പ്പോ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും ന​ഗ​ര​ത്തി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും മേ​യ​ർ പറഞ്ഞു.