സ്റ്റീവനേജിൽ ആത്മീയ ചൈതന്യം പകർന്നു ഇടയ സന്ദർശനം സമാപിച്ചു
Sunday, December 3, 2017 3:24 AM IST
സ്റ്റീവനേജ്: എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മേലധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പിതാവിന്‍റെ ഇടയ സന്ദർശനം സ്റ്റീവനേജ് പാരീഷ് കമ്യുണിറ്റിയിൽ ആല്മീയ ചൈതന്യവും പിതൃ സ്നേഹവും പകരുന്നതായി. പാരീഷംഗങ്ങളെ ഭവനങ്ങളിൽ ചെന്നു നേരിൽ കാണുകയും കുശലങ്ങൾ പറഞ്ഞും അവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്നും, ഉത്ക്കണ്ഠകളിൽ ആശ്വാസം നേർന്നും, സങ്കടങ്ങളിൽ സാന്ത്വനം പകർന്നും ആശീർവദിച്ചും ആണു സ്രാന്പിക്കൽ പിതാവ് ഓരോ ഭവനങ്ങളും കയറിയിറങ്ങിയത്.

രൂപതയുടെ പ്രഥമ വാർഷീകത്തിനകം നേടിയെടുത്ത വൻ വിജയങ്ങൾക്കു രൂപതയാകെ കയ്യടി നേടിയെടുക്കുന്പോൾ അതിന്‍റെ പിന്നിലെ ജാലക ശക്തിയായ സഭാമക്കൾ പിതാവിന്‍റെ അശ്രാന്തമായ പരിശ്രമത്തിന്‍റെയും ശക്തമായ പ്രാർഥനയുടെയും കഠിനാദ്ധ്വാനത്തിന്‍റെയും രൂപതാതലത്തിൽ നടത്തിയ ആല്മീയ പോഷണ പരിപാടികളിലും എത്രമാത്രം ആകർഷിതരായി എന്നു തെളിയിക്കുന്നതാണ് ഓരോ കുടുംബങ്ങളിലും പിതാവിന് ലഭിച്ച സ്നേഹാദരവും പിന്തുണയും.

രൂപതയിൽ പിതാവിന്‍റെ സെക്രട്ടറി ഫാ.ഫാൻസുവ പത്തിൽ ശുശ്രുഷകളിൽ സഹകാർമികത്വം വഹിച്ചു.ഇടയ സന്ദർശനങ്ങളിൽ ട്രസ്റ്റിമാരായ അപ്പച്ചൻ കണ്ണഞ്ചിറ ജിമ്മി ജോർജ് എന്നിവർ പിതാവിനെ അനുഗമിച്ചു.

ഓരോ കുടുംബങ്ങളെയും അവർക്കായി ദൈവം നൽകിയ അനുഗ്രഹങ്ങളിൽ സന്തോഷം പങ്കിടുന്പോൾ തന്നെ പ്രാരാബ്ദങ്ങളുമായി ദൂരെ നോക്കി കാത്തിരിക്കുന്ന അസംഖ്യം മക്കൾക്ക് ഈ വേദി ലഭിക്കുവാൻ ഇടയാകട്ടെ എന്നും പ്രാർത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന ഒരു നല്ല പിതാവിനെയാണ് സ്റ്റീവനേജിൽ നേരിൽ കാണുവാൻ കഴിഞ്ഞത്.