കെ​എ​ൻ​എ​സ്എ​സ് മ​ത്തി​ക്ക​രെ കു​ടും​ബ​സം​ഗ​മം 17ന് ശ്രീ​വെ​ങ്കി​ടേ​ശ്വ​ര ക​ല്യാ​ണ​ മ​ണ്ഡ​പ​ത്തി​ൽ
Monday, December 4, 2017 11:55 AM IST
ബം​ഗ​ളൂ​രു: കെ​എ​ൻ​എ​സ്എ​സ് മ​ത്തി​ക്ക​രെ ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം ഈ​മാ​സം 17ന് ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ മോ​ഹ​ൻ​കു​മാ​ർ ന​ഗ​റി​ലെ ശ്രീ​വെ​ങ്കി​ടേ​ശ്വ​ര ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും. സി​നി​മാ സീ​രി​യ​ൽ താ​രം പ​യ്യ​ൻ​സ് ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​എ​ൻ​എ​സ്എ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പ​ലേ​രി, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​ജ​യ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​കു​റു​പ്പ്, ട്ര​ഷ​റ​ർ വി. ​വി​ജ​യ​ൻ, മ​ഹി​ളാ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ജ​യ​ല​ക്ഷ്മി, യു​വ​ജ​ന​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് നേ​ഹാ ര​ഘു​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ല്കും.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സ​പ്ത കൊ​ച്ചി ബാ​ൻ​ഡ് ന​യി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി, ക​ര​യോ​ഗം അം​ഗ​ങ്ങ​ളു​ടെ ക​ലാ​-സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റും. കു​ടും​ബ​സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന് ജെ​പി പാ​ർ​ക്ക് മൈ​താ​നി​യി​ൽ കാ​യി​ക​മ​ത്സ​ര​ങ്ങ​ളും ഈ​മാ​സം പ​ത്തി​ന് ക​ര​യോ​ഗം കാ​ര്യാ​ല​യ​ത്തി​ൽ ചെ​സ്, കാ​രം​സ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​ജ​യ​കൃ​ഷ്ണ​ൻ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ സു​ധീ​ർ മോ​ഹ​ൻ, ശാ​ന്ത മ​നോ​ഹ​ർ, ത​ങ്ക​മ​ണി, സം​ഗീ​ത ശ്രീ​കു​മാ​ർ, ആ​ർ. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കു​മെ​ന്ന് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ കു​റു​പ്പ് അ​റി​യി​ച്ചു.