ആത്മീയ ഉണർവേകി "എറൈസ് ബ്രിസ്റ്റോൾ' 10 ന്
Saturday, December 9, 2017 6:42 AM IST
ബ്രിസ്റ്റോൾ: ദേശ ഭാഷാ വ്യത്യാസമില്ലാതെ വിശ്വാസികൾക്ക് ആത്മീയ അഭിഷേകം ചൊരിഞ്ഞുകൊണ്ട് ബ്രിസ്റ്റോൾ കേന്ദ്രീകരിച്ച് സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന "എറൈസ് ബ്രിസ്റ്റോൾ' ഡിസംബർ 10ന് (ഞായർ) നടക്കും.

സെന്‍റ് വിൻസെന്‍റ് ഡി പോൾ ചർച്ചിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് ശുശ്രൂഷകൾ. സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജപമാല, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെ രാത്രി ഏഴിന് സമാപിക്കും. സ്പിരിച്വൽ ഷെയറിംഗിനും കുന്പസാരത്തിനും സൗകര്യമുണ്ടായിരിക്കും.

എറൈസ് ബ്രിസ്റ്റോൾ പൂർണമായും ഇംഗ്ലീഷിലുള്ള ധ്യാനവും രോഗശാന്തി ശുശ്രൂഷയുമാണ്.

വിലാസം: ST.VINCENT DE PAUL RC CHURCH, EMBLETON ROAD
SOUTHMEAD, BRISTOL BS10 6DS.

വിവരങ്ങൾക്ക്: ഡീക്കൻ ജോസഫ് ഫിലിപ്പ് 07912413445, ജോർജ് തകരൻ 07811197278.

റിപ്പോർട്ട്: ബാബു ജോസഫ്