ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് തോ​മ​സ് മ​ഹാ​യി​ട​വ​ക ജേ​താ​ക്ക​ൾ
Monday, December 11, 2017 10:53 AM IST
ബം​ഗ​ളൂ​രു: ധ​ർ​മാ​രാം സെ​ൻ​റ് തോ​മ​സ് ഫൊ​റോ​ന സാ​ന്തോം ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ന്താ​ത്തെ 2017 ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു ഈ​സ്റ്റ്, സെ​ൻ​റ് തോ​മ​സ് മ​ഹാ​യി​ട​വ​ക ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. ഹൊ​സൂ​ർ റോ​ഡ്, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും മ​ത്തി​ക്ക​രെ സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​നാ ച​ർ​ച്ച് മൂ​ന്നാം സ​മ്മാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി 8.30ന് ​പി​ന്ന​ണി​ഗാ​യി​ക ദ​ലീ​മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക സം​ഗീ​ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

സെ​ന്‍റ് മേ​രീ​സ് വാ​ർ​ഡ് ജേ​താ​ക്ക​ൾ

ബം​ഗ​ളൂ​രു: സു​ൽ​ത്താ​ൻ​പാ​ള​യ സെ​ൻ​റ് അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ക​രോ​ൾ ഗാ​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ സെ​ൻ​റ് മേ​രീ​സ് വാ​ർ​ഡ് ജേ​താ​ക്ക​ളാ​യി. സെ​ൻ​റ് ജോ​സ​ഫ്സ് വാ​ർ​ഡ് ര​ണ്ടാം സ​മ്മാ​ന​വും സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ​സ് വാ​ർ​ഡ് മൂ​ന്നാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് വി​കാ​രി ഫാ. ​റോ​യി വ​ട്ട​ക്കു​ന്നേ​ൽ സി​എം​എ​ഫ് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.