തു​ർ​ക്കി​യി​ലെ ഇ​രു​ന്പ് പ​ള്ളി വീ​ണ്ടും തു​റ​ന്നു
Tuesday, January 9, 2018 10:24 PM IST
ഇ​സ്താം​ബു​ൾ: തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഇ​രു​ന്പ് പ​ള്ളി (അ​യ​ണ്‍ ച​ർ​ച്ച്) പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും തു​റ​ന്നു.

പൂ​ർ​ണ​മാ​യും ഇ​രു​ന്പ് കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ് ഇ​തി​ന്‍റെ രൂ​പ​ഘ​ട​ന. 120 വ​ർ​ഷ​മാ​ണ് പ​ഴ​ക്കം. തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ർ​ദോ​ഗാ​ൻ നേ​രി​ട്ടാ​ണ് ന​വീ​ക​രി​ച്ച പ​ള്ളി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഇ​സ്താം​ബു​ളി​ൽ ഗോ​ൾ​ഡ​ൻ ഹോ​ണി​ന്‍റെ തീ​ര​ത്താ​ണ് ബ​ൾ​ഗേ​റി​യ​ൻ ച​ർ​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 500 ട​ണ്‍ പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് ഇ​രു​ന്പ് ഉ​രു​പ്പ​ടി​ക​ൾ ഇ​തി​നു​പ​യോ​ഗി​ച്ചു. ഇ​തു മു​ഴു​വ​ൻ ഓ​സ്ട്രി​യ​യി​ൽ നി​ന്ന് ക​പ്പ​ലി​ലാ​ണെ​ത്തി​ച്ച​ത്. 2011ൽ ​ആ​രം​ഭി​ച്ച ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 3.5 മി​ല്യ​ണ്‍ ഡോ​ള​ർ ചെ​ല​വാ​യി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ