ജ​ർ​മ​നി​യി​ൽ ഫു​ട്ബോ​ൾ താ​ര​ത്തി​ന്‍റെ കാ​റി​നു നേ​രേ വെ​ടി​വ​യ്പ്പ്
Tuesday, January 9, 2018 10:58 PM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കു​ർ​ദി​ഷ് ഫു​ട്ബോ​ൾ താ​ര​ത്തി​ന്‍റെ കാ​റി​നു നേ​രേ വെ​ടി​വ​യ്പ്പ്. ഡെ​നി​സ് നാ​കി എ​ന്ന ഫു​ട്ബോ​ള​റാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. തു​ർ​ക്കി സ​ർ​ക്കാ​രി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്ന​യാ​ളാ​ണ് നാ​കി. ഇ​തും ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്.

അ​ക്ര​മി​ക​ൾ മ​റ്റൊ​രു കാ​റി​ൽ​നി​ന്ന് ര​ണ്ടു​വ​ട്ടം നി​റ​യൊ​ഴി​ച്ച​തോ​ടെ കാ​റി​നു​ള്ളി​ൽ കി​ട​ന്നു ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഡെ​നി​സ് നാ​കി പ​റ​ഞ്ഞു.

തു​ർ​ക്കി​യി​ലെ ആ​മെ​ദ് എ​സ്കെ ക്ല​ബ്ബി​നാ​യാ​ണ് അ​ദ്ദേ​ഹം ക​ളി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഭീ​ക​ര​വാ​ദം പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് തു​ർ​ക്കി കോ​ട​തി അ​ദ്ദേ​ഹ​ത്തി​ന് 18 മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. വി​ധി പി​ന്നീ​ട് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നാ​ൽ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്നി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ