മാ​ൾ​ബ​റോ സി​ഗ​ര​റ്റ് നി​ർ​മാ​ണം നി​ർ​ത്തു​ന്നു
Wednesday, January 10, 2018 10:51 PM IST
ല​ണ്ട​ൻ: ലോ​കോ​ത്ത​ര ബ്രാ​ൻ​ഡ് സി​ഗ​ര​റ്റു​ക​ളു​ടെ നി​ർ​മ്മാ​ണം നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. പു​ക​യി​ല ക​ന്പ​നി ഭീ​മ​ൻ ഫി​ലി​പ് മോ​റി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​നാ​ണ് ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മാ​ൾ​ബ​റോ, പാ​ർ​ല​മെ​ന്‍റ്, ബെ​ൻ​സ​ണ്‍ ആ​ൻ​ഡ് ഹെ​ഡ്ജ​സ് എ​ന്നീ ബ്രാ​ൻ​ഡു​ക​ൾ നി​ർ​ത്തു​മെ​ന്നാ​ണ് ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സി​ഗ​ര​റ്റ് ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് പു​തു​വ​ർ​ഷ പ്ര​തി​ജ്ഞ​യാ​യി ബ്രി​ട്ട​നി​ലെ പ്ര​ധാ​ന ദി​ന​പ​ത്ര​ങ്ങ​ളി​ൽ ക​ന്പ​നി ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യം ന​ൽ​കു​ക​യും ചെ​യ്തു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ഗ​ര​റ്റ് നി​ർ​മ്മാ​ണം ത​ന്നെ നി​ർ​ത്തു​ക​യാ​ണെ​ന്ന് ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പു​ക​വ​ലി​ര​ഹി​ത ഭാ​വി​ക്കാ​യു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പെ​ന്നാ​ണ് ക​ന്പ​നി ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് നി​ർ​മ്മാ​ണ​ത്തി​ൽ നി​ന്ന് മാ​റി ഇ-​സി​ഗ​ര​റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് ക​ന്പ​നി​യു​ടെ ചു​വ​ടു​മാ​റ്റം. പു​ക​യി​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്നു​വെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഭാ​വി​യി​ൽ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പ​യോ​ക്താ​ക്ക​ളെ ഇ-​സി​ഗ​ര​റ്റ് രം​ഗ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കാ​മെ​ന്നും ക​ന്പ​നി ക​ണ​ക്കു​കൂ​ട്ടു​ന്നു. ലോ​ക​മെ​ങ്ങും 180 രാ​ജ്യ​ങ്ങ​ളി​ൽ മാ​ൾ​ബ​റോ ക​ന്പി​നി സി​ഗ​ര​റ്റു​ക​ൾ വി​ൽ​ക്കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ