യു​ബി​എം​എ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു
Monday, January 22, 2018 11:40 PM IST
ബ്രി​സ്റ്റോ​ൾ: യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണ​ശ​ബ​ള​മാ​യി കൊ​ണ്ടാ​ടി. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കാ​യി വെ​സ്റ്റ്ബെ​റി ഓ​ണ്‍​ട്രി​യ​ത്തി​ലെ ന്യൂ​മാ​ൻ ഹാ​ൾ ഉ​ത്സ​വ പ്ര​തി​ച്ഛാ​യ കൈ​വ​രി​ച്ചി​രു​ന്നു. മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ഹാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി. യു​ബി​എം​എ പ്ര​സി​ഡ​ന്‍റ് ജ​യ് ചെ​റി​യാ​ൻ അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു ചി​റ​യ​ത്ത്, സെ​ബി​യാ​ച്ച​ൻ പൗ​ലോ, ഷാ​ജി, ജാ​ക്ക്സ​ണ്‍, ജെ​ഗി ജോ​സ​ഫ്, ജോ​ണ്‍ ജോ​സ​ഫ്, ബി​ജു പ​പ്പാ​രി​ൽ, റെ​ജി തോ​മ​സ്, മെ​ജോ, റേ ​തോ​മ​സ്, സോ​ണി ജെ​യിം​സ്, ബി​ജു വി. ​ടി, ജോ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഇ​തി​നു ശേ​ഷ​മാ​ണ് യു​ബി​എം​എ​യു​ടെ യു​വ​ത​ല​മു​റ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി വേ​ദി​യും മ​ന​സു​ക​ളും കീ​ഴ​ട​ക്കി​യ​ത്. ഇ​തി​നു​ശേ​ഷം യു​ബി​എം​എ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉൗ​ഴ​മാ​യി​രു​ന്നു.

സെ​മി ക്രി​സ്ത്യ​ൻ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സു​മാ​യി തെ​രേ​സ​യും സം​ഘ​വു​മാ​ണ് ആ​ദ്യം വേ​ദി​യി​ൽ എ​ത്തി​യ​ത്. സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ബോ​ളി​വു​ഡ് ഡാ​ൻ​സ്, ഗ്രൂ​പ്പ് സോം​ഗ് ക്രി​സ്മ​സ് സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട സ്കി​റ്റ് എ​ന്നി​വ​യു​മാ​യി യു​ബി​എം​എ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​ര​ങ്ങി​ലെ​ത്തി. യു​ബി​എം​എ ഡാ​ൻ​സ് ടീ​ച്ച​ർ ജി​ഷ മ​ധു, പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യ പ്ര​മോ​ദ് പി​ള്ള, സ​ജി, ബേ​ബി തു​ട​ങ്ങി​യ​വ​ർ മ​നോ​ഹ​ര​ങ്ങ​ളാ​യ ഗാ​ന​ങ്ങ​ളു​മാ​യി ആ​ഘോ​ഷ​ത്തെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി.

സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ബി​എം​എ അം​ഗ​ങ്ങ​ളു​ടെ ഹാ​സ്യ സ്കി​റ്റാ​യി​രു​ന്നു അ​ടു​ത്ത പ്ര​ധാ​ന ഇ​നം. ജെ​യ്, ലി​സ, ജാ​ക്ക്സ​ണ്‍, ജെ​ഗി, ജോ​ണി, മാ​ത്യു, ഷാ​ജി, തെ​രേ​സ മാ​ത്യു, ബീ​ന, മെ​ജോ, മാ​ത്യു, നോ​യ​ൽ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച ഹാ​സ്യ സ്കി​റ്റ് സ​ദ​സി​നെ ചി​രി​പ്പി​ച്ച​തോ​ടൊ​പ്പം ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ലാ​യി യു​ബി​എം​എ​യു​ടെ ചു​ണ​ക്കു​ട്ട·ാ​ർ ഒ​രു​മ​യു​ടെ സ​ന്ദേ​ശം വി​ളി​ച്ച​റി​യി​ച്ച് അ​വ​ത​രി​പ്പി​ച്ച സ്പെ​ഷ​ൽ പ്രോ​ഗ്രാ​മോ​ടു കൂ​ടി ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി.

യു​ബി​എം​എ സെ​ക്ര​ട്ട​റി ബി​ജു പ​പ്പാ​രി​ൽ അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ​ന്ധ്യ​യാ​ണ് യു​ബി​എം​എ ഇ​ക്കു​റി അം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ച​ത്. യു​ബി​എം​എ​യു​ടെ ആ​തി​ഥ്യം സ്വീ​ക​രി​ച്ചെ​ത്തി​യ അ​തി​ഥി​ക​ളും ഈ ​രാ​വി​ന്‍റെ ഘ​ട​ക​മാ​യി മാ​റി. ബി​ൻ​സി തോ​മ​സ്, ബീ​ന, മെ​ജോ, ജാ​ക്ക്സ​ണ്‍, ബി​ജു എ​ന്നി​വ​രാ​യി​രു​ന്നു പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റേ​ഴ്സ്. നി​വി​നും നി​വ്യ​യും അ​വ​താ​ര​ക​രാ​യി​രു​ന്നു. ആ​ഘോ​ഷ​ത്തി​ന്‍റെ സ​ന്തോ​ഷം നാ​വു​ക​ളി​ൽ പ​ട​ർ​ത്തി രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം കൂ​ടി ആ​സ്വ​ദി​ച്ച ശേ​ഷ​മാ​യി​രു​ന്നു അം​ഗ​ങ്ങ​ളു​ടെ മ​ട​ക്കം.


റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്