ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​മാ​യി ഇ​ക്ക​ണോ​മി​സ്റ്റ് തെ​ര​ഞ്ഞെ​ടു​ത്ത​ത് ഫ്രാ​ൻ​സി​നെ
Tuesday, January 23, 2018 10:54 PM IST
ല​ണ്ട​ൻ: ജ​ർ​മ​നി​യെ മ​റി​ക​ട​ന്ന് ഫ്രാ​ൻ​സി​നെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​മാ​യി ഇ​ക്ക​ണോ​മി​സ്റ്റ് മാ​ഗ​സി​ൻ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ സ്വീ​ക​രി​ച്ച തു​റ​ന്ന സാ​ന്പ​ത്തി​ക ന​ട​പ​ടി​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ഗ​സി​ൻ ഇ​ക്കു​റി പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ച്ച​ത് ഓ​പ്പ​ണ്‍, ക്ലോ​സി​ഡ് സ​ന്പ​ദ് വ്യ​വ​സ്ഥ​ക​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തെ​യാ​ണ്. 2017ൽ ​ഫ്രാ​ൻ​സ് എ​ല്ലാ പ്ര​തീ​ക്ഷ​ക​ളെ​യും മ​റി​ക​ട​ന്ന പ്ര​ക​ട​ന​മാ​ണ് സാ​ന്പ​ത്തി​ക രം​ഗ​ത്ത് കാ​ഴ്ച​വ​ച്ച​തെ​ന്നും മാ​ഗ​സി​ൻ.

മാ​ക്രോ​ണി​ന്‍റെ രം​ഗ​പ്ര​വേ​ശം വ​രെ ഫ്രാ​ൻ​സി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ സാ​ധ്യ​മ​ല്ലെ​ന്നാ​ണ് ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഗു​ണ​പ​ര​വും അ​ദ്ഭു​ത​ക​ര​വു​മാ​യ മാ​റ്റ​ങ്ങ​ൾ അ​ദ്ദേ​ഹം സാ​ധ്യ​മാ​ക്കി​യെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ ഇ​ക്ക​ണോ​മി​സ്റ്റ് എ​ഴു​തു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ