ബെ​ർ​ലി​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും
Tuesday, February 13, 2018 11:31 PM IST
ബെ​ർ​ലി​ൻ: അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത​മാ​യ ബ​ർ​ലി​ൻ ച​ല​ച്ചി​ത്രോ​ത്സ​വം ന്ധ​ബെ​ർ​ലി​നാ​ലെ​ന്ധ​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. 400 സി​നി​മ​ക​ളാ​ണ് ഇ​ക്കു​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ഹാ​ർ​വി വീ​ൻ​സ്റ്റീ​ൻ ലൈം​ഗി​ക അ​പ​വാ​ദം ഉ​യ​ർ​ന്ന​തി​നു ശേ​ഷം യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന പ്ര​മു​ഖ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​ണി​ത്. യു​എ​സ് ച​ല​ച്ചി​ത്ര​കാ​ര​ൻ വെ​സ് ആ​ൻ​ഡേ​ഴ്സ​ന്‍റെ അ​നി​മേ​റ്റ​ഡ് ഫീ​ച്ച​ർ ഐ​ൽ ഓ​ഫ് ഡോ​ഗ്സ് ആ​യി​രി​ക്കും ഉ​ദ്ഘാ​ട​ന ചി​ത്രം. ഈ ​ചി​ത്ര​ത്തി​നു ശ​ബ്ദം ന​ൽ​കി​യ ബ്ര​യാ​ൻ ക്രാ​ൻ​സ്റ്റ​ണ്‍, ബി​ൽ മ​റേ, ജെ​ഫ് ഗോ​ൾ​ഡ്ബ്ലും, ഓ​സ്ക​ർ നോ​മി​നി ഗ്രെ​റ്റ ഗെ​ർ​വി​ഗ് തു​ട​ങ്ങി​യ​വ​രാ​യി​രി​ക്കും ആ​ദ്യ ദി​വ​സം റെ​ഡ് കാ​ർ​പ്പ​റ്റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

ബോ​ളി​വു​ഡി​ൽ നി​ന്ന് ജെ​യി​ഷ പ​ട്ടേ​ലി​ന്‍റെ ന്ധ​സ​ർ​ക്കി​ൾ​ന്ധ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ചി​ത്ര​വും ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ ക്വാ​ഷി​ക് മു​ഖ​ർ​ജി​യു​ടെ ന്ധ​ഗാ​ർ​ബാ​ഗേ​ജ്ന്ധ എ​ന്ന ഹി​ന്ദി ചി​ത്ര​വു​മാ​ണ് (2018) ഇ​ത്ത​വ​ണ ബ​ർ​ലി​നാ​ലെ​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​യ്ക്കു​ന്ന​ത്.

19 സി​നി​മ​ക​ളാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ. ഇ​തി​ൽ നാ​ലെ​ണ്ണം വ​നി​ത​ക​ളു​ടേ​താ​ണ്. ലൈം​ഗി​ക അ​പ​വാ​ദ​ത്തി​ൽ​പ്പെ​ട്ട ആ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​ക്കു​റി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ഫെ​ബ്രു​വ​രി 15 ന് ​ആ​രം​ഭി​യ്ക്കു​ന്ന അ​റു​പ​ത്തി​യെ​ട്ടാ​മ​ത് ബെ​ർ​ലി​നാ​ലെ ഈ ​മാ​സം 25 ന് ​സ​മാ​പി​യ്ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ