ഏകദിന തപസുകാല ധ്യാനം 18 ന്
ന്യൂഡൽഹി: ഡൽഹി മലയാളി ലത്തീൻ കത്തോലിക്കാ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഏകദിന തപസുകാല ധ്യാനം നടത്തുന്നു. ഒശ്ല സുക്ദേവ് വിഹാർ, കാർമൽ നിവാസിൽ മാർച്ച് 18നു (ഞായർ) രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ധ്യാനം. ഫാ. ബിജുവാണ് ധ്യാനം നയിക്കുന്നത്. ദിവ്യബലിക്ക് ഫാ. അർണോൾഡ് മുഖ്യകാർമികത്വം വഹിക്കും. റവ. ഡോ. വർഗീസ് ചെറിയകടവിൽ സഹകാർമികനായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്