ക​ർ​ദ്ദി​നാ​ൾ കാ​ൾ ലെ​ഹ്മ​ൻ അ​ന്ത​രി​ച്ചു
Monday, March 12, 2018 11:35 PM IST
മൈ​ൻ​സ്: ജ​ർ​മ​ൻ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ൻ അ​ധ്യ​ക്ഷ​നും മൈ​ൻ​സ് രൂ​പ​ത​യു​ടെ എ​മ​രി​റ്റ​സ് ബി​ഷ​പ്പു​മാ​യ ഡോ. ​കാ​ൾ ലെ​ഹ്മ​ൻ (81) അ​ന്ത​രി​ച്ചു. മൈ​ൻ​സി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് സ​ഭാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ​ക്ഷാ​ഘാ​ത​വും ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും കാ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ മു​ത​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 2016 ൽ ​രൂ​പ​താ ഭ​ര​ണ​ത്തി​ൽ നി​ന്നു വി​ര​മി​ച്ച അ​ദ്ദേ​ഹം വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ക​ബ​റ​ട​ക്കം മാ​ർ​ച്ച് 21 നു ​മൈ​ൻ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.

ജ​ർ​മ​നി​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ഹ്ലാ​ദ മു​ഖം എ​ന്നാ​ണ് ക​ർ​ദി​നാ​ൾ കാ​ൾ ലെ​മാ​ൻ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1936 മേ​യ് 16 ന് ​സി​ഗ്മാ​റിം​ഗ​നി​ലാ​ണ് ജ​ന​നം. ഫ്രൈ​ബു​ർ​ഗ് ആ​ൽ​ബെ​ർ​ട്ട് ലു​ഡ്വി​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ലും ത​ത്വ​ശാ​സ്ത്ര​ത്തി​ലും റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ഡോ​ക്ട​റേ​റ്റ് നേ​ടി​യ ലേ​മാ​ൻ മ്യു​ൻ​സ്റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഫാ.​കാ​ൾ റാ​ന​ർ എ​സ്ജെ​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു. മൈ​ൻ​സി​ലെ ജൊ​ഹാ​നി​സ് ഗു​ട്ട​ൻ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി, ആ​ൽ​ബ​ർ​ട്ട് ലു​ഡ്വി​ഗ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 1983 ൽ ​മൈ​ൻ​സ് ബി​ഷ​പ്പാ​യി അ​ഭി​ഷി​ക്ത​നാ​യി.

1883 ജൂ​ണ്‍ മൂ​ന്നി​ന് ബി​ഷ​പ്പാ​യി ഉ​യ​ർ​ത്തി ജൂ​ണ്‍ 23 ന് ​മൈ​ൻ​സ് രൂ​പ​താ​ദ്ധ്യ​ക്ഷ​നാ​യി ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ നി​യ​മി​ച്ചു. 33 വ​ർ​ഷം മൈ​ൻ​സ് രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി സേ​വ​നം ചെ​യ്തു.1887 മു​ത​ൽ 2008 വ​രെ 21 വ​ർ​ഷം ജ​ർ​മ​ൻ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2001 ൽ ​വി​ശു​ദ്ധ ജോ​ണ്‍​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ർ​ദി​നാ​ൾ​മാ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ