വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണ തിരുനാൾ 18 ന്
Saturday, March 17, 2018 9:45 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണ തിരുനാൾ ആഘോഷിക്കുന്നു. മാർച്ച് 18 ന് (ഞായർ) രാവിലെ 10.30 നു സെക്ടർ 2 ലെ സെന്‍റ് തോമസ് ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ.

ആഘോഷമായ തിരുനാൾ കുർബാനക്ക് ഫരീദാബാദ് രൂപത മതബോധന ഡയറക്ടർ ഫാ. സാന്േ‍റാ പുതുമനക്കുന്നത് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, പാച്ചോർ നേർച്ച വിതരണം എന്നിവ നടക്കും.