ജ​ർ​മ​നി​യി​ൽ ക​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ പെ​രു​കു​ന്നു
Monday, March 19, 2018 10:44 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ക​ത്തി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ൾ പെ​രു​കു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു. ബ​ർ​ലി​നി​ൽ മാ​ത്രം പ്ര​തി​ദി​നം ശ​രാ​ശ​രി ഏ​ഴ് ക​ത്തി​ക്കു​ത്തു​ക​ൾ ന​ട​ക്കു​ന്നു എ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ ക​ണ​ക്ക്.

ഇ​വ​യി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും വ്യ​ക്തി​ഗ​ത​മാ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മു​ള്ള​താ​ണ്. ആ​സൂ​ത്രി​ത​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള​ല്ല. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ക​ത്തി ഉ​പ​യോ​ഗി​ച്ചു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും, കൗ​മാ​ര​ക്കാ​രാ​ണ് പ്ര​തി​സ്ഥാ​ന​ത്തു വ​രു​ന്ന​വ​രി​ൽ ഏ​റെ​യും എ​ന്നും വ്യ​ക്ത​മാ​കു​ന്നു.

2014 മു​ത​ൽ ക​ത്തി​ക്കു​ത്ത് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഹെ​സ്സ​നി​ൽ കാ​ണു​ന്ന​ത്. 926ൽ ​നി​ന്ന് 1194 കേ​സു​ക​ളി​ലെ​ത്തി നി​ൽ​ക്കു​ന്നു. നോ​ർ​ത്ത് റൈ​ൻ വെ​സ്റ്റ്ഫാ​ലി​യ​യി​ലും ഇ​തേ പ്ര​വ​ണ​ഥ ദൃ​ശ്യ​മാ​ണ്. ദേ​ശീ​യ ത​ല​ത്തി​ൽ ഇ​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ലെ​ങ്കി​ലും സ്വ​കാ​ര്യ സ​ർ​വേ​ക​ളി​ലും പോ​ലീ​സി​ന്‍റെ ഏ​ക​ദേ​ശ ക​ണ​ക്കു​ക​ളി​ലും ഇ​തു വ്യ​ക്ത​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ