യൂ​റോ​പ്പി​നെ ഭി​ന്നി​പ്പി​ക്കാ​ൻ യു​എ​സി​നാ​വി​ല്ല: ജ​ർ​മ​നി
Monday, March 19, 2018 10:48 PM IST
ബ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ ഐ​ക്യം ത​ക​ർ​ക്കാ​ൻ യു​എ​സ് ശ്ര​മി​ച്ചാ​ൽ അ​വ​ര​തി​ൽ വി​ജ​യി​ക്കി​ല്ലെ​ന്ന് ജ​ർ​മ​ൻ സാ​ന്പ​ത്തി​ക മ​ന്ത്രി പീ​റ്റ​ർ ഓ​ൾ​ട്ട്മെ​യ​ർ. വാ​ഷിം​ഗ്ട​ണ്‍ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് ഓ​ൾ​ട്ട്മെ​യ​റു​ടെ പ്ര​ഖ്യാ​പ​നം എ​ന്ന​തും ശ്ര​ദ്ധേ​യം.

യൂ​റോ​പ്പി​ലു​ള്ള​ത് ക​സ്റ്റം​സ് യൂ​ണി​യ​നാ​ണ്. പ്ര​വ​ർ​ത്ത​നം ഐ​ക്യ​ത്തോ​ടെ​യാ​ണെ​ന്നും അ​ത് ത​ക​ർ​ക്കാ​ൻ യു​എ​സ് സ​ർ​ക്കാ​രി​നു താ​ത്പ​ര്യം കാ​ണും. പ​ക്ഷേ, അ​തു ന​ട​ക്കി​ല്ല- ജ​ർ​മ​ൻ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്റ്റീ​ലി​ന് ഇ​രു​പ​ത്ത​ഞ്ച് ശ​ത​മാ​ന​വും അ​ലു​മി​നി​യ​ത്തി​ന് പ​ത്തു ശ​ത​മാ​ന​വും തീ​രു​വ ചു​മ​ത്താ​നു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​നം ഓ​ൾ​ട്ട്മെ​യ​റു​ടെ യു​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും.

വി​സ്കി, മോ​ട്ടോ​ർ സൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഇ​റ​ക്കു​മ​തി​ക്ക് തീ​രു​വ ചു​മ​ത്തി​ക്കൊ​ണ്ടാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തോ​ട് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തി​രി​ച്ച​ടി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ