അ​ബ​ർ​ഡീ​ൻ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ​വാ​രം
Monday, March 19, 2018 10:53 PM IST
അ​ബ​ർ​ഡീ​ൻ: സ്കോ​ട്ട്ല​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ പീ​ഡാ​നു​ഭ​വ വാ​രം ആ​ച​രി​ക്കു​ന്ന അ​ബ​ർ​ഡീ​ൻ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി വ​ന്നി​രു​ന്ന​തു​പോ​ലെ ഈ ​വ​ർ​ഷ​വും മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച മു​ത​ൽ 31 ശ​നി​യാ​ഴ്ച വ​രെ യേ​ശു ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​വാ​രം അ​ബ​ർ​ഡീ​ൻ മ​സ്ട്രി​ക്ക് ്രെ​ഡെ​വി​ലു​ള്ള സെ​ന്‍റ് ക്ലെ​മെ​ന്‍റ്സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.

മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7 നു ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും 25 ഞാ​യ​റാ​ഴ്ച സെ​ന്‍റ് ക്ലെ​മെ​ന്‍റ്സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ രാ​വി​ലെ 11. 45ന് ​ദൈ​വ​മാ​താ​വി​ന്‍റെ വ​ച​നി​പ്പ് പെ​രു​ന്നാ​ളി​ന്‍റെ പ്രാ​ധാ​ന്യം ന​ൽ​കി പ്ര​ഭാ​ത ന​മ​സ്കാ​ര​വും റ​വ. ഫാ. ​എ​ൽ​ദോ​സ് ക​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ, വി. ​കു​ർ​ബാ​ന​യും തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണ​വും കു​രു​ത്തോ​ല വാ​ഴ്ത്ത​ൽ ശു​ശ്രൂ​ഷ​ക​ളും കു​രു​ത്തോ​ല വി​ത​ര​ണ​വും തു​ട​ർ​ന്ന് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം, ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 26, 27 (തി​ങ്ക​ൾ, ചൊ​വ്വ) ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6നു ​കു​ന്പ​സാ​ര​വും 7നു ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും സു​വി​ശേ​ഷ പ്ര​സം​ഗ​വും ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 27 ചൊ​വ്വ 6.30 മു​ത​ൽ സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഹൂ​സോ​യോ പ്രാ​പി​ക്കു​വാ​ൻ സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് എ​ല്ലാ മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളെ പ​ള്ളി​യി​ൽ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

മാ​ർ​ച്ച് 28 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ സെ​ന്‍റ് ക്ലെ​മെ​ന്‍റ്സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ കു​ന്പ​സാ​ര​വും 6.30 മ​ണി​ക്കു സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും പെ​സ​ഹാ​യു​ടെ ശു​ശ്രൂ​ഷ​ക​ളും പെ​സ​ഹ കു​ർ​ബാ​ന​യും അ​പ്പം മു​റി​ക്ക​ലും ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 30 വെ​ള്ളി​യാ​ഴ്ച ദുഃ​ഖ വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ

ര​ക്ഷാ​ക​ര​മാ​യ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​മാ​യ ന​മ്മു​ടെ ക​ർ​ത്താ​വി​ന്‍റെ കു​രി​ശു മ​ര​ണ​ത്തി​ന്‍റെ സ്മ​ര​ണ​യാ​യ ദുഃ​ഖ വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ മാ​ർ​ച്ച് 30നു ​രാ​വി​ലെ 7നു ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും സ്ലീ​ബാ ആ​രാ​ധ​ന​യു​ടെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, സ്ലീ​ബാ വ​ന്ദ​നം, സ്ലീ​ബാ ആ​ഘോ​ഷം, ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ തു​ട​ർ​ന്നു ന​മ്മു​ടെ ക​ർ​ത്താ​വി​നെ സ്മ​രി​ച്ചു ചൊ​റു​ക്കാ കു​ടി​ച്ചു ദുഃ​ഖ വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ അ​വ​സാ​നി​ക്കും.

മാ​ർ​ച്ച് 31 ശ​നി​യാ​ഴ്ച ഉ​യ​ർ​പ്പു​പെ​രു​ന്നാ​ൾ

ന​മ്മു​ടെ ക​ർ​ത്താ​വി​ന്‍റെ മ​ഹ​ത്ത​ക​ര​മാ​യ ഉ​യ​ർ​പ്പു​പെ​രു​ന്നാ​ൾ മാ​ർ​ച്ച് 31നു ​വൈ​കി​ട്ട് 6നു ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും തു​ട​ർ​ന്നു നി​ങ്ങ​ൾ ഭ​യ​പ്പെ​ടേ​ണ്ടാ കു​രി​ശി​ൽ ത​റ​യ്ക്ക​പ്പെ​ട്ട യേ​ശു ത​ന്പു​രാ​ന് അ​വ​ൻ പ​റ​ഞ്ഞ പ്ര​കാ​രം ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു എ​ന്ന പ്ര​ഖ്യാ​പ​നം, ഉ​യ​ർ​പ്പു​പെ​രു​ന്നാ​ളി​ന്‍റെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും വി. ​കു​ർ​ബാ​ന​യും സ്ലീ​ബാ ആ​ഘോ​ഷം, സ്നേ​ഹ വി​രു​ന്നോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പീ​ഡാ​നു​ഭ​വ​വാ​രം അ​വ​സാ​നി​ക്കും.

ക​ഷ്ടാ​നു​ഭ​വ ആ​ച​ര​ണ​ത്തി​ന്‍റെ എ​ല്ലാ ശു​ശ്രൂ​ഷ​ക​ളി​ലും വി. ​കു​ർ​ബാ​ന​യി​ലും കു​ടും​ബ സ​മേ​തം വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹി​ത​രാ​കാ​ൻ സ്കോ​ട്ട്ല​ൻ​ഡി​ലും അ​ബ​ർ​ഡീ​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള എ​ല്ലാ സു​റി​യാ​നി ക്രി​സ്ത്യാ​നി ക​ളെ​യും ക​തൃ​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു. പീ​ഡാ​നു​ഭ​വ വാ​രം ശു​ശ്രൂ​ഷ​ക​ൾ​ക്കു റ​വ. ഫാ. ​എ​ൽ​ദോ​സ് ക​ക്കാ​ട​ൻ നേ​തൃ​ത്വം ന​ൽ​കും.

പ​ള്ളി​യു​ടെ വി​ലാ​സം :

St Clements Episcopal Church,
Mastrick Drive, AB16 6UF,
Aberdeen, Scotland, UK.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

വി​കാ​രി റ​വ. ഫാ. ​എ​ബി​ൻ മാ​ർ​ക്കോ​സ് :077 3654 7476
രാ​ജു​വേ​ലം​കാ​ലം (സെ​ക്ര​ട്ട​റി) :077 8941 1249, 012 2468 0500
ജോ​ണ്‍ വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ) : 077 3778 3234, 012 2446 7104

റി​പ്പോ​ർ​ട്ട്: രാ​ജു വേ​ലം​കാ​ല