സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ 200 ഫ്രാ​ങ്ക് ക​റ​ൻ​സി ഓ​ഗ​സ്റ്റ് 15ന് ​പു​റ​ത്തി​റ​ക്കും
Tuesday, March 20, 2018 11:24 PM IST
ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ പു​തു​താ​യി ത​യാ​റാ​ക്കു​ന്ന 200 ഫ്രാ​ങ്കി​ന്‍റെ ക​റ​ൻ​സി നോ​ട്ട് ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​ന് റി​ലീ​സ് ചെ​യ്യും. തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​തു വി​നി​മ​യ​ത്തി​നെ​ത്തും.

കു​ത്ത​നെ​യു​ള്ള ഡി​സൈ​നാ​ണ് ഇ​തി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ മ​ഹ​ത്വ​മാ​ണ് തീം. ​ഡി​സൈ​ൻ പൂ​ർ​ണ​മാ​യി ഇ​നി​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തി​ന​കം പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞ, നി​ല​വി​ലു​ള്ള 10, 20, 50 ഫ്രാ​ങ്ക് നോ​ട്ടു​ക​ളോ​ടു കി​ട പി​ടി​ക്കു​ന്ന​താ​യി​രി​ക്കും പു​തി​യ​ത്. ക​റ​ൻ​സി​യെ കൂ​ടാ​തെ 5,2,1,50,20,10,5 നാ​ണ​യ​ങ്ങ​ളു​ടെ തു​ട്ടു​ക​ളാ​ണ് വി​നി​മ​യ​ത്തി​നാ​യു​ള്ള​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡ് ബാ​ങ്ക് നോ​ട്ടു​ക​ൾ ക്ര​മേ​ണ പ​രി​ഷ്ക​രി​ച്ചു വ​രു​ക​യാ​ണ്. ആ​യി​ര​ത്തി​ന്‍റെ​യും നൂ​റി​ന്‍റെ​യും നോ​ട്ടു​ക​ൾ അ​ടു​ത്ത വ​ർ​ഷം പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ