വിഷുവിന് സ്പെഷൽ സർവീസുകളുമായി കേരള ആർടിസി
Saturday, March 31, 2018 7:28 PM IST
ബംഗളൂരു: വിഷു അവധിയോടനുബന്ധിച്ച് കേരള ആർടിസി ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 22 സ്പെഷൽ സർവീസുകൾ നടത്തും. യാത്രാത്തിരക്ക് കൂടുതലുള്ള12,13 തീയതികളിലാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. 15, 16 തീയതികളിലായിരിക്കും സ്പെഷൽ സർവീസുകൾ.

വിഷുത്തിരക്കിനോടനുബന്ധിച്ച് 13ന് കർണാടക ആർടിസി ഏഴ് സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്. എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, മൂന്നാർ, കുമളി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും.

കേരള ആർടിസി സ്പെഷൽ സർവീസുകൾ

വൈകുന്നേരം 6.05ന് ബംഗളൂരു- കോട്ടയം ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
6.30ന് ബംഗളൂരു - എറണാകുളം ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
7.15ന് ബംഗളൂരു- തൃശൂർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
9.01ന് ബംഗളൂരു- കണ്ണൂർ എക്സ്പ്രസ് (ഇരിട്ടി, മട്ടന്നൂർ വഴി)
9.10ന് ബംഗളൂരു- കോഴിക്കോട് ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
9.25ന് ബംഗളൂരു -കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)
9.35ന് ബംഗളൂരു- കോഴിക്കോട് ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
9.40ന് ബംഗളൂരു- കണ്ണൂർ ഡീലക്സ് (തലശേരി വഴി)
9.50ന് ബംഗളൂരു- കണ്ണൂർ ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ വഴി)
10.15ന് ബംഗളൂരു- പയ്യന്നൂർ എക്സ്പ്രസ് (ചെറുപുഴ വഴി)
11.55ന് ബംഗളൂരു- സുൽത്താൻബത്തേരി സൂപ്പർഫാസ്റ്റ്