ഇ​ന്‍റ​ർ പാ​രി​ഷ് പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, April 2, 2018 7:51 PM IST
ബം​ഗ​ളൂ​രു: ഹൊ​ങ്ങ​സാ​ന്ദ്ര തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ലെ യം​ഗ് ക​പ്പി​ൾ​സ് അ​പ്പോ​സ്ത​ലേ​റ്റി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ണ്ഡ്യ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഏ​ഴാ​മ​ത് ഇ​ൻ​റ​ർ പാ​രി​ഷ് പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. യം​ഗ് ക​പ്പി​ൾ​സ് അ​പ്പോ​സ്ത​ലേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ഹൊ​ങ്ങ​സാ​ന്ദ്ര തി​രു​ക്കു​ടും​ബ ഇ​ട​വ​കാം​ഗം സ​ജി ഡൊ​മി​നി​ക്കും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഹു​ളി​മാ​വ് സാ​ന്തോം ഇ​ട​വ​കാം​ഗം സി​ധി സോ​ജി​യും ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.