സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ചാ​പ്ലൈ​ൻ​സി വി. ​ഒൗ​സേ​ഫി​ന്‍റെ തി​രു​നാ​ൾ മേ​യ് 4, 5 തീ​യ​തി​ക​ളി​ൽ
Wednesday, April 18, 2018 11:51 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ ല​ണ്ട​നി​ലെ​യും കെ​ന്‍റി​ലെ​യും ക്നാ​നാ​യ​ക്കാ​രു​ടെ ചാ​പ്ലൈ​ൻ​സി സെ​ന്‍റ്. ജോ​സ​ഫ്സ് ക്നാ​നാ​യ ചാ​പ്ലൈ​ൻ​സി വി. ​ഒൗ​സേ​ഫി​ന്‍റെ തി​രു​ന്നാ​ൾ 2 മേ​യ് 4, 5 തീ​യ​തി​ക​ളി​ൽ ഹോ​ണ്‍​ച​ർ​ച്ചി​ലു​ള്ള സെ​ന്‍റ്ആ​ൽ​ബ​ൻ​സ് ച​ർ​ച്ചി​ൽ ആ​ഘോ​ഷം​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു. കോ​ട്ട​യ​ത്തെ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ പി​താ​വി​ന്‍റെ പ്ര​ധാ​ന കാ​ർ​മീ​ക​ത്വ​ത്തി​ലും യു​കെ​യി​ലെ എ​ല്ലാ ക്നാ​നാ​യ വൈ​ദീ​ക​രു​ടെ​യും സ​ഹ​കാ​ർ​മീ​ക​ത്വ​ത്തി​ലും ആ​ച​രി​ക്ക​പ്പെ​ടു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ ഭ​ക്തി​പൂ​ർ​വം പ​ങ്കെ​ടു​ത്ത് വി. ​ഒൗ​സേ​ഫ് പി​താ​വി​ന്‍റെ മ​ദ്ധ്യ​സ്ഥം വ​ഴി ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്നു.

മേ​യ് 4 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​കൊ​ടി​യേ​റ്റോ​ടു​കൂ​ടി തി​രു​ന്നാ​ൾ ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ, വി. ​കു​ർ​ബാ​ന വി. ​ഒൗ​സേ​ഫ് പി​താ​വി​ന്‍റെ നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

മേ​യ് 5 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​സേ​രി പി​താ​വി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു. പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, ല​ദീ​ഞ്ഞ്, രൂ​പം എ​ഴു​ന്നെ​ള്ളി​ക്ക​ൽ എ​ന്നീ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ഭി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ പി​താ​വ് തി​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക്ക് 12.15ന് ​തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഒ​ന്നി​ന് ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ വി. ​കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക്ക​ഴി​ഞ്ഞ് 2.30 മു​ത​ൽ ന​ട​ക്കു​ന്ന ക​ലാ​സാ​യാ​ഹ്ന​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

തി​രു​ന്നാ​ൾ ദി​വ​സം നേ​ർ​ച്ച​ക്കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ക​ഴു​ന്ന് എ​ടു​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തി​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഫാ. ​മാ​ത്യു കു​ട്ടി​യാ​ങ്ക​ൽ, ക​ണ്‍​വീ​ന​ർ മാ​ത്യു വി​ല്ലൂ​ത്ത​റ കൈ​ക്കാ​ര·ാ​രാ​യ ഫി​ലി​പ്പ് വ​ള്ളി​നാ​യി​ൽ, സ​ജി ഉ​തു​പ്പ് കൊ​പ്പ​ഴ​യി​ൽ, ജോ​ർ​ജ്ജ് പാ​റ്റി​യാ​ൽ, സി​റി​ൽ പ​ട​പു​ര​യ്ക്ക​ൽ, ആ​ൽ​ബി കു​ടും​ബ​ക്കു​ഴി​യി​ൽ, സി​ജു മ​ഠ​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

address

St. Alban`s Church
Langdale Gardens, Hornchurch
RM12 5LA

റി​പ്പോ​ർ​ട്ട്: റ​ജി ന​ന്തി​കാ​ട്ട്