മോ​ദി​യു​ടെ ല​ണ്ട​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക​ലാ​വി​സ്മ​യ​വും
Friday, April 20, 2018 11:15 PM IST
ല​ണ്ട​ൻ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മൂ​ന്നു​ദി​ന ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​നം തെ​രേ​സാ മേ ​സ​ർ​ക്കാ​ർ ആ​ഘോ​ഷ​മാ​ക്കി​യ​ത് ഇ​ന്ത്യ​ൻ ക​ലാ​വി​സ്മ​യ​വും ചാ​ലി​ച്ചു​ചേ​ർ​ത്താ​ണ്. ഈ ​ക​ലാ​വി​സ്മ​യം ബ്രി​ട്ട​നി​ൽ ഇ​ന്ത്യ​ൻ ക​ല​ക​ൾ​ക്കു​ള്ള ഒ​രു അം​ഗീ​കാ​രം കൂ​ടി​യാ​യി.

ശാ​സ്ത്ര​ത്തി​ന്‍റെ​യും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും 5000 വ​ർ​ഷം എ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ 18 ന് ​രാ​വി​ലെ ന​ട​ത്തി​യ ക​ലാ​വി​സ്മ​യ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തി​യ ചാ​ൾ​സ് രാ​ജ​കു​മാ​ര​ന്‍റെ​യും ന​രേ​ന്ദ​മോ​ദി​യു​ടെ മു​ന്പി​ലാ​ണ് ഇ​ന്ത്യ​ൻ ക​ല​ക​ളു​ടെ അ​ര​ങ്ങേ​റ്റം ഉ​ണ്ടാ​യ​ത്. 5000 വ​ർ​ഷ​ത്തെ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ക​സ​നം ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പ്ര​ദ​ർ​ശ​നം ല​ണ്ട​ൻ സ​യ​ൻ​സ് മ്യൂ​സി​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

ഈ​സ്റ്റ് ല​ണ്ട​നി​ലെ പ്ര​ശ​സ്ത നൃ​ത്താ​ധ്യാ​പി​ക​യാ​യ ഭാ​ഗ്യ​ല​ക്ഷ്മി ത്യാ​ഗ​രാ​ജ​ൻ ന​യി​ച്ച ഗ്രൂ​പ്പാ​ണ് രാ​ഗ​താ​ള​ല​യ​ത്തി​ൽ നേ​താ​ക്ക​ളെ വി​സ്മ​യി​പ്പി​ച്ച​ത്.​ര​ണ്ടു മ​ല​യാ​ളി യു​വ​ന​ർ​ത്ത​കി​ക​ളും ഈ ​ഗ്രൂ​പ്പി​ലു​ണ്ടാ​യി​രു​ന്നു.

ല​ണ്ട​നി​ൽ 2010ൽ ​ആ​രം​ഭി​ച്ച അ​രു​ണി​മ കു​മാ​ർ ഡാ​ൻ​സ് ക​ന്പ​നി​യി​ലെ
(എ​കെ​ഡി​സി) ക​ലാ​കാ​രി​ക​ളാ​ണ് നൃ​ത്ത വ​സ്മ​യം കാ​ഴ്വ​ച്ച​ത്. ഇ​തി​നോ​ട​കം 35 രാ​ജ്യ​ങ്ങ​ളി​ൽ വൈ​വി​ധ്യ​ങ്ങ​ളാ​യ നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച എ​കെ​ഡി​സി ലോ​ക​പ്ര​ശ​സ്ത നൃ​ത്ത​ക​ലാ​ല​യ​മാ​ണ്.

ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, ഒ​ഡീ​സി, ക​ഥ​ക് എ​ന്നീ നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ പ്ര​ത്യേ​ക ആ​വി​ഷ്ഷ്ക്കാ​ര​മാ​യി​രു​ന്നു മോ​ദി​യ്ക്കും ചാ​ൾ​സി​നും മു​ന്പി​ൽ അ​വ​ത​രി​പ്പി​യ്ക്ക​പ്പെ​ട്ട​ത്. ന​ർ​ത്ത​ന വി​സ്മ​യ​ത്തി​ൽ ആ​റാ​ടി​യ ഇ​രു​നേ​താ​ക്ക​ളും ക​ലാ​കാ​രി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക മാ​ത്ര​മ​ല്ല കാ​ലാ​കാ​രി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്കും പോ​സു ചെ​യ്താ​ണ് ത​ങ്ങ​ളു​ടെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ