വ്യവസായിക വ്യാപാര മേളയ്ക്ക് ഹാനോവറിൽ തുടക്കമായി
Wednesday, April 25, 2018 1:56 AM IST
ബർലിൻ: ലോകപ്രശസ്തമായ ജർമനിയിലെ വ്യവസായ വ്യാപാര മേളയ്ക്ക് വ്യവസായിക നഗരമായ ഹാന്നോവറിൽ തുടക്കമായി. ജർമൻ വ്യവസായം സാന്പത്തിക ഉയരങ്ങളിലൂടെ തന്നെയെന്നു സ്വയം വിലയിരുത്തുന്ന മേളയുടെ ഇത്തവണത്തെ പങ്കാളിത്ത രാജ്യം മെക്സിക്കോയാണ്.

മേളയുടെ ഉൗദ്യോഗിക ഉദ്ഘാടനം ജർമൻ ചാൻസലർ നിർവഹിച്ചു. മെക്സിക്കൻ പ്രസിഡന്‍റ് എൻറിക് പീനാ നീറ്റോ ചടങ്ങിൽ പ്രസംഗിച്ചു.റോബോട്ടുകളുടെ പുതിയ ശ്രേണി തന്നെ ഒരുക്കിയാണ് ഇത്തവണ കന്പനികളുടെ പ്രദർശന പുറപ്പാട്. ഇന്ത്യ ഉൾപ്പടെ എണ്‍പതോളം രാജ്യങ്ങളിൽ നിന്ന് അയ്യായിരത്തിലധികം കന്പനികൾ പ്രദർശകരായി ഇവിടെ എത്തിയിട്ടുണ്ട്.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്യുന്ന റോബോട്ടാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.

ജർമ്മനിയുടെ കയറ്റുമതി കേന്ദ്രീകൃത മെക്കാനിക്കൽ മേഖലയിൽ ശക്തമായ ഉയർച്ചയാണ് കണക്കുകൂട്ടുന്നതതെന്നു ജർമൻ എൻജിനിയറിംഗ് ഫെഡറേഷൻ (വിഡിഎംഎ) പ്രസിഡന്‍റ് കാൾ മാർട്ടിൻ വെൽക്കർ പറഞ്ഞു. 2018 ൽ അവരുടെ വളർച്ചാ നിരക്ക് 35 ശതമാനത്തിൽ നിന്ന് പരിഷ്കരിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിൽപന ഇപ്പോൾ ക്രമേണ മാറുകയാണ്, ഈ വർഷം 2.25 ശതമാനം വളർച്ച പ്രതീക്ഷിക്കുന്ന ബിഡിഐ യുടെ പ്രവചനം കൂടുതൽ ഫലവത്താകുമെന്നും അറിയിച്ചു.

ഫെഡറേഷൻ ഓഫ് ജർമൻ ഇൻഡസ്ട്രീസ് (ബിഡിഐ) യുടെ അഭിപ്രായത്തിൽ ഈ കുതിപ്പ് തുടരുകയാണെങ്കിലും വർഷങ്ങളായി ജർമനിയുടെ സാന്പത്തിക പ്രതിസന്ധി അപകടത്തിലാക്കുകയാണ്. അതുകൊണ്ട്, നടപ്പുവർഷം യഥാർഥ സാന്പത്തിക ഉൽപാദനത്തിൽ മിതമായ വളർച്ച പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ അപേക്ഷിച്ച്, സന്പദ്ഘടന അതിരുകടന്നില്ല, ബിഡിഐ പ്രസിഡന്‍റ് ഡീറ്റെർ കെംപഫ് തിങ്കളാഴ്ച ഹാന്നോവറിൽ അറിയിച്ചു. ഉൽപ്പാദനം പ്രധാനമായും യൂറോപ്പിന്‍റെ ആഭ്യന്തര വിപണി അടിസ്ഥാനമാക്കിയുള്ളതാണ്. പത്ത് വർഷത്തിനിടയിൽ ആദ്യമായി യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങളുടെ സന്പദ് വ്യവസ്ഥ വീണ്ടും വളരുകയാണ്.

ബിഡിഐ കണക്കനുസരിച്ച്, ജർമൻ വ്യവസായം പ്രധാനമായും വിദഗ്ധ തൊഴിലാളികളുടെ കുറവ്, മന്ദഗതിയിലുള്ള ബ്രോഡ്ബാൻഡ് വിപുലീകരണം, സ്വകാര്യ നിക്ഷേപത്തിനുള്ള പ്രോത്സാഹനക്കുറവ് തുടങ്ങിയവയാണ്. ടാക്സ് ഭാരം സംബന്ധിച്ച് ആർ ആൻഡ് ഡി ചെലവിന്‍റെ 10 ശതമാനത്തോളം സംഭാവനയായി നൽകുന്ന ഗ്രാൻഡ് നിലനിർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ ഒരു പുതിയ ലീവ് ഫ്രീ ട്രേഡ് കരാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ പച്ചക്കൊടി ലഭിയ്ക്കാത്ത സ്ഥിതിയ്ക്ക് പുതിയ വിപണി തേടേണ്ട അവസ്ഥയിലേയ്ക്കു കാര്യങ്ങൾ നീങ്ങുകയാണണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് പുറമേ, ചൈനയെ ശക്തമായ എതിരാളിയായി കാണുന്നുണ്ട്. എന്നാൽ ജർമനി ചൈന ബന്ധം ഏറ്റവും നല്ല നിലയിലുമാണ്. മേള 27 ന് അവസാനിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ