ദാ​സ​റ​ഹ​ള്ളി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Monday, April 30, 2018 2:35 AM IST
ബം​ഗ​ളൂ​രു: ദാ​സ​റ​ഹ​ള്ളി സെ​ൻ​റ് ജോ​സ​ഫ് ആ​ൻ​ഡ് ക്ലാ​ര​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നും തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വിന്‍റെ​ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് വി​കാ​രി ഫാ. ​തോ​മ​സ് താ​ന്നി​യാ​നി​ക്ക​ൽ സി​എം​എ​ഫ് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​മോ​ൻ ചേ​രോ​ലി​ക്ക​ൽ എം​എ​സ്എ​ഫ്എ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, 8.30ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​ണ്‍ പാ​യി​ക്കാ​ട്ട് സി​എം​എ​ഫ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. 30ന് ​വൈ​കു​ന്നേ​രം ആ​റി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ് മാ​ധ​വ​ത്ത് സി​എം​എ​ഫ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ മേ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ഫാ. ​മാ​ത്യു കീ​ച്ചി​റ സി​എം​എ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജാ​ല​ഹ​ള്ളി സെ​ൻ​റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​നോ​ജ് പാ​ട്ട​ത്തി​ൽ സി​എം​എ​ഫ് തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് താ​ന്നി​യാ​നി​ക്ക​ൽ സി​എം​എ​ഫ് അ​റി​യി​ച്ചു.