യൂ​റോ​പ്യ​ൻ ഐ​ക്യം ഉ​റ​പ്പാ​ക്ക​ണം: സെ​ൻ​ട്ര​ൽ ബാ​ങ്ക്
Tuesday, May 15, 2018 11:22 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ​രി​ഷ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യൂ​റോ​പ്പി​ന്‍റെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും യൂ​റോ​പ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​രി​യോ ദ്രാ​ഗി.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ സ​മൂ​ല പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ​നി​ര​യി​ലു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ർ​മ​നി​യു​ടെ ശ​ക്ത​മാ​യ സ​ഹ​ക​ര​ണ​വും നേ​തൃ​ത്വ​വു​മാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, പ​ല വി​ഷ​യ​ങ്ങ​ളി​ലും ജ​ർ​മ​നി പു​റം തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണെ​ന്ന് ഫ്രാ​ൻ​സി​നു പ​രാ​തി​യു​ണ്ട്. ഇ​ത്ത​രം അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ കൂ​ടു​ത​ലാ​യി മ​റ​നീ​ക്കി പു​റ​ത്തു വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് മ​രി​യോ ദ്രാ​ഗി​യു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ