മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം ഏ​ക​ദി​ന സെ​മി​നാ​റും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ജൂ​ണ്‍ ര​ണ്ടി​ന് വാ​ട്ട​ർ​ഫോ​ർ​ഡി​ൽ
Thursday, May 17, 2018 10:04 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ പ​രി. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​ക​ദി​ന സെ​മി​നാ​റും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ജൂ​ണ്‍ ര​ണ്ട് ശ​നി​യാ​ഴ്ച വാ​ട്ട​ർ​ഫോ​ർ​ഡി​ലു​ള്ള ഡി ​ലാ സ​ലി കോ​ള​ജ് കാ​ന്പ​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​കൊ​ടി​യേ​റ്റി​നും ര​ജി​സ്ട്രേ​ഷ​നു​ശേ​ഷം 10ന് ​ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​സ്തു​ത കൂ​ടി​വ​ര​വി​ൽ വി​വി​ധ സെ​മി​നാ​റു​ക​ൾ കൂ​ടാ​തെ ആ​രാ​ധ​നാ​ഗീ​തം(​സു​റി​യാ​നി മ​ല​യാ​ളം), സിം​ഗി​ൾ സോം​ഗ്, പ്ര​സം​ഗം, ബൈ​ബി​ൾ ക്വി​സ്, ബൈ​ബി​ൾ റ​ഫ​റ​ൻ​സ്, ഉ​പ​ന്യാ​സം എ​ന്നീ ഇ​ന​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം കൂ​ടു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

വൈ​കി​ട്ട് നാ​ലി​ന് കൂ​ടു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​ത്തി​നു​ശേ​ഷം പ്രാ​ർ​ത്ഥ​ന​യോ​ടും കൊ​ടി​യി​റ​ക്കോ​ടും കൂ​ടി കാ​ര്യ​പ​രി​പാ​ടി​ക​ൾ പ​ര്യ​വ​സാ​നി​ക്കു​ന്ന​താ​ണ്. അ​യ​ർ​ല​ൻ​ഡി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള വ​നി​താ​സ​മാ​ജം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ യോ​ഗ​ത്തി​നു വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ. ​ജോ​ബി​മോ​ൻ സ്ക​റി​യ- 0876315962

റി​പ്പോ​ർ​ട്ട്: പോ​ൾ പീ​റ്റ​ർ