സ്വിറ്റ്സർലൻഡിൽ സ്റ്റീഫൻ ദേവസി ബാൻഡ് : ടിക്കറ്റ് വില്പന കിക്ക് ഓഫ് ചെയ്തു
Thursday, May 24, 2018 11:51 PM IST
സൂറിച്ച്: കേളിയുടെ ഇരുപതാം വാർഷികവും ഓണാഘോഷത്തോടും അനുബന്ധിച്ചു സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലുള്ള പ്രമുഖ മ്യൂസിക് ബാൻഡ് സംഗീത നിശ ഒരുക്കുന്നു. സെപ്റ്റംബർ 8 നാണ് പൊന്നോണം 2018 സൂറിച്ചിൽ അരങ്ങേറുന്നത്.

കേളി അന്താരാഷ്ട്ര യുവജനോത്സവവേദിയിൽ നടന്ന ചടങ്ങിൽ സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിൽ നിന്നും റോസാ റാഫേൽ ആദ്യ ടിക്കറ്റ് സ്വീകരിച്ചുകൊണ്ട് ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു.

പ്രീ സെയിൽ ആയി വിൽക്കുന്ന ടിക്കറ്റിന് നിരക്ക് കുറവ് സംഘാടകർ നൽകുന്നുണ്ട്. നിലവിൽ ജനറൽ കാറ്റഗറി ടിക്കറ്റിന് 45, 30 ഫ്രാങ്ക് ആണ് വില. രുചികരമായ ഓണസദ്യ സ്റ്റീഫൻ ദേവസ്യയുടെയും കൂട്ടരുടെയും സംഗീതവിരുന്ന് തെരഞ്ഞെടുത്ത സ്വിസ് കലാവിസ്മയങ്ങൾ എന്നിവയാണ് ഓണാഘോത്തിന് കേളി ഒരുക്കുന്നത്.

കേളിയുടെ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. നിർധനർക്ക് വീട് നൽകുന്ന ഭവന നിർമാണ പദ്ധതി ആയ കേളി ഷെൽട്ടർ ആണ് നൂതന പദ്ധതി.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ