അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര ര​ണ്ടാ​മ​ത് സം​ഗ​മ​ത്തി​ന് ശ​നി​യാ​ഴ്ച തി​രി തെ​ളി​യും
Friday, May 25, 2018 10:06 PM IST
ല​ണ്ട​ൻ: പി​റ​ന്ന നാ​ടി​ന്‍റെ ഓ​ർ​മ​ക​ളും സൗ​ഹൃ​ദ​ങ്ങ​ളും പൈ​തൃ​ക​വും മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി യു​കെ.​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത് സം​ഗ​മ​ത്തി​ന് ഗാ​യ​ക​ൻ ജി.​വേ​ണു​ഗോ​പാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ശ​നി​യാ​ഴ്ച തി​രി തെ​ളി​യും. ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യും കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി​യും കോ​ട്ട​യ​ത്തി​ന്‍റെ എം​പി​യാ​യ ജോ​സ്. കെ. ​മാ​ണി​യും ത​ത്സ​മ​യം ടെ​ലി​ഫോ​ണി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​രും.

ശ​നി​യാ​ഴ്ച വൂ​ൾ​വ​ർ​ഹാം​പ്ട​ണി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത് സം​ഗ​മം പ്രൗ​ഡോ​ജ്വ​ല​മാ​ക്കു​വാ​നും കു​ടും​ബാ​ഗ​ങ്ങ​ളെ എ​തി​രേ​ൽ​ക്കു​വാ​നു​മു​ള്ള എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഗൃ​ഹാ​തു​ര​ത്വം തു​ളു​ന്പു​ന്ന ഹി​റ്റ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് അ​സ്വാ​ദ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ വേ​റി​ട്ട ആ​ലാ​പ​ന​ശൈ​ലി​യു​ടെ ഉ​ട​മ​യു​മാ​യ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യാ​ഥി​തി​യാ​യി ല​ഭി​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ​യും കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ആ​വേ​ശ​പൂ​ർ​വ​മാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.

രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ത്തി​നു​ശേ​ഷം കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​സ​ര സ്ഥ​ല​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഈ ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ആ​ത്മ​ബ​ന്ധം ഉ​ള്ള​വ​ർ​ക്കും വി​വാ​ഹ​ബ​ന്ധ​വു​മാ​യി ചേ​ർ​ന്നി​ട്ടു​ള്ള​വ​ർ​ക്കും കു​ടും​ബ​സ​മേ​തം സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളും ര​ണ്ടാ​മ​ത് സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​സ​ഫ് വ​ർ​ക്കി (പ്ര​സി​ഡ​ന്‍റ്) 07897448282
ജോ​ണി​ക്കു​ട്ടി സ​ഖ​റി​യാ​സ് (സെ​ക്ര​ട്ട​റി) 07480363655
ടോ​മി ജോ​സ​ഫ് (ട്ര​ഷ​റ​ർ) 07737933896

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റേ​ഴ്സ്

സി.​എ ജോ​സ​ഫ് 07846747602
പു​ഷ്പ ജോ​ണ്‍​സ​ണ്‍ 07969797898

സം​ഗ​മ​വേ​ദി​യു​ടെ വി​ലാ​സം

Woodcross Lane
Bilston
Wolverhampton
WV14 9BW

റി​പ്പോ​ർ​ട്ട്: ജോ​യ​ൽ ചെ​റു​പ്ലാ​ക്കി​ൽ