ക്രൊയേഷ്യയിൽ ഡബ്ലുഎംഎഫ് യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 8,9, 10 തീയതികളിൽ
Saturday, May 26, 2018 5:50 PM IST
മിലാൻ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്‍റെ യൂറോപ്പ് മേഖലാ കുടുംബ സംഗമം ജൂണ്‍ 8, 9, 10 തീയതികളിൽ ക്രൊയേഷ്യയിൽ നടക്കും. സംഘടനയുടെ ഗ്ലോബൽ പ്രതിനിധികളടക്കം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.

കൂട്ടായ്മയുടെ ഐക്യം ഉൗട്ടിയുറപ്പിക്കാനും ഉല്ലസിക്കാനും അതേസമയം വിജ്ഞാനാനവും വിനോദവും പ്രദാനം ചെയ്യുന്ന നിരവധി പരിപാടികളും ഫെഡറേഷന്‍റെ യൂറോപ്പ് കുടുംബ സംഗമത്തെ ഏറെ ഹൃദ്യമാക്കും. സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡബ്ല്യുഎംഎഫ് യൂറോപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

വിവരങ്ങൾക്ക്: ഡോണി ജോർജ് (ഡബ്ല്യുഎംഫ് യൂറോപ്പ് പ്രസിഡന്‍റ്), മാത്യു ചെരിയൻകലയിൽ (ഡബ്ല്യുഎംഎഫ് യൂറോപ്പ് സെക്രട്ടറി), സാബു ചക്കാലയ്ക്കൽ (ഡബ്ല്യുഎംഎഫ് യൂറോപ്പ് കോഓർഡിനേറ്റർ).

റിപ്പോർട്ട്: ജെജി മാന്നാർ