ബ​സ​വ​ന​ഗ​ർ ക്രൈ​സ്റ്റ് പ​ബ്ലി​ക് സ്കൂ​ൾ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ ര​ണ്ടി​ന്
Tuesday, May 29, 2018 5:00 PM IST
ബം​ഗ​ളൂ​രു: ബ​സ​വ​ന​ഗ​റി​ൽ പ​ണി​ക​ഴി​പ്പി​ച്ച ക്രൈ​സ്റ്റ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും ഉ​ദ്ഘാ​ട​ന​വും ജൂ​ണ്‍ ര​ണ്ടി​ന് ന​ട​ക്കും. വൈ​കു​ന്നേ​രം 4.45ന് ​ഷെ​ർ​വു​ഡ് റോ​ഡി​ലെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ സ്കൂ​ളി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ബി​ടി​എം ലേ​ഒൗ​ട്ട് എം​എ​ൽ​എ ടി. ​രാ​മ​ലിം​ഗ റെ​ഡ്ഡി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ.​ആ​ർ പു​രം എം​എ​ൽ​എ ബി.​എ. ബ​സ​വ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​എ​ൽ​സി കെ. ​നാ​രാ​യ​ണ​സ്വാ​മി, ബി​ബി​എം​പി കോ​ർ​പ​റേ​റ്റ​ർ എ​സ്.​ജി. നാ​ഗ​രാ​ജ്, ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് ഗീ​ത വി​വേ​കാ​ന​ന്ദ, മാ​ണ്ഡ്യ രൂ​പ​താ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​മോ​ൻ കോ​ലെ​ഞ്ചേ​രി, ്രെ​കെ​സ്റ്റ് അ​ക്കാ​ഡ​മി ഗ്രൂ​പ്പ് മാ​നേ​ജ​ർ ഫാ. ​ജോ​യ്സ് എ​ലു​വ​ത്തി​ങ്ക​ൽ സി​എം​ഐ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ഗാ​ന​സ​ന്ധ്യ, ഏ​കാം​ഗ​നാ​ട​കം എ​ന്നി​വ​യും ന​ട​ക്കും.