കോ​റ​മം​ഗ​ല മേ​രി​മാ​താ ദേ​വാ​ല​യ​കൂ​ദാ​ശ​യും ഇ​ട​വ​ക​പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു
Monday, June 11, 2018 4:32 PM IST
ബം​ഗ​ളൂ​രു: പു​തു​താ​യി നി​ർ​മി​ച്ച കോ​റ​മം​ഗ​ല മേ​രി​മാ​താ ദേ​വാ​ല​യ​ത്തി്ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മം ഈ​മാ​സം മൂ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​മ​ധ്യേ കോ​റ​മം​ഗ​ല മേ​രി​മാ​താ ദി​വ്യ​കാ​രു​ണ്യ കേ​ന്ദ്ര​ത്തി​നെ സ്വ​ത​ന്ത്ര ഇ​ട​വ​ക​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ ന​ട​ത്തി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ൽ നി​ർ​മി​ച്ച പു​തി​യ വൈ​ദി​ക​മ​ന്ദി​ര​ത്തി​ൻ​റെ​യും മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ക്ലാ​സ് മു​റി​ക​ളു​ടെ​യും ആ​ശീ​ർ​വാ​ദ​ക​ർ​മം മാ​ണ്ഡ്യ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ നി​ർ​വ​ഹി​ച്ചു.

ഓ​ഡി​റ്റോ​റി​യം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കി​ഡ്സി മ​ന്ദി​രം, ആ​രാ​ധ​നാ ചാ​പ്പ​ൽ, ബാ​ൽ​ക്ക​ണി, പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ഗ്രോ​ട്ടോ എ​ന്നി​വ​യു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മം ധ​ർ​മാ​രാം കോ​ള​ജ് റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ, രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ലെ​ഞ്ചേ​രി, ധ​ർ​മാ​രാം സെ​ൻ​റ് തോ​മ​സ് ഫൊ​റോ​നാ വി​കാ​രി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, കൈ​ന​ക​രി ചാ​വ​റ സെ​ൻ​റ​ർ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ എ​ന്നി​വ​ർ ന​ട​ത്തി. കി​ഡ്സി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സു​നി​ത ടോ​ണി ആ​റാ​ട്ടു​കു​ള​വും ലി​ഫ്റ്റി​ൻ​റെ ഉ​ദ്ഘാ​ട​നം കെ.​എ. ജോ​സ​ഫും നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് 11ന് ​ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ ടി. ​രാ​മ​ലിം​ഗ​റെ​ഡ്ഡി, ധ​ർ​മാ​രാം കോ​ള​ജ് റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ, സേ​വാ​സ​ദ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ബ്ര​ദ​ർ സൈ​മ​ണ്‍, ടോ​ണി ആ​റാ​ട്ടു​കു​ളം, വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ല്ലൂ​പ്പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​തോ​മ​സ് പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദേ​വാ​ല​യ​നി​ർ​മി​തി​ക്ക് സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ല്കി​യ മ​ഹ​നീ​യ​വ്യ​ക്തി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.