ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ഷിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 15നു ഷിക്കാഗോയില്‍ വെച്ച് ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന സമ്മേളനം നടത്തുന്നതാണ്. വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ വൈകിട്ട് ഒമ്പതു വരെയാണ് പൊതുദര്‍ശനം. വെള്ളിയാഴ്ച രാവിലെ 9:30ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം ഏഴിനാണ് അനുശോചന യോഗം ചേരുന്നത്.
സ്ഥലം: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി, 7800 വെസ്റ്റ് ലയണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടന്‍ ഗ്രോവ്, ഇല്ലിനോയി 60053 (St. Mary's Knanaya Catholic Church, 7800 W. Lyons tSreet, Morton Grove, IL 60053). സമയം: ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകുന്നേരം ഏഴ്.
ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, അനിയന് ജോര്‍ജ് (ഫോമാ), പ്രസ് ക്ലബ് ഷിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികള്‍, വിവിധ സാമൂഹ്യ സാംസ്കാരിക മത സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു കിഴക്കേക്കൂറ്റ് (7732559777), പ്രസന്നന് പിള്ള (6309352990), ബിജു സക്കറിയ (8476306462), ജോസ് കണിയാലി (6307287956), പീറ്റര്‍ കുളങ്ങര (8479514476).
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം